August 4, 2010

എഴുത്തിന്റെയും വായനയുടെയും പുതിയമുഖം:ബ്ലോഗുകള്‍

ബ്ലോഗിലേക്ക് കടന്നു വരുന്നവര്‍ക്ക് ഒരു ആമുഖം

ലേഖനം ഭാരതത്തിലെ ആദ്യ ബ്ലോഗ്‌ പത്രമായ ബൂലോകം ഓണ്‍ലൈന്‍ല്‍ പ്രസിദ്ധീകരിച്ചതാണ്,കടന്നു വരുന്നവര്‍ക്കൊരു ആമുഖം എന്ന നിലയില്‍ എന്റെ ബ്ലോഗില്‍ പോസ്റ്റുന്നു



http://blogs.worldbank.org/files/governance/image/blog%20board.jpg

ഴുത്ത് ,വായന എന്നിവയെ കുറിച്ചോര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ആ പഴയ വായനാശാലകളോ ,സ്കൂള്‍ ലൈബ്രറിയോ മാത്രമെന്ന ധാരണ ശാസ്ത്ര പുരോഗതിയുടെ മകുടോദാഹരണമായ ഇന്റര്‍നെറ്റ്‌ എന്ന് തിരുത്തേണ്ട കാലം ആഗാതമായിരിക്കുകയാണ് ,ഭൂലോകത്തെ മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജാക്കി മാറ്റിയ World Wide Web(WWW) ന്റെ മായാലോകത്തേക്ക് സര്‍വതും മാറ്റപ്പെടുമ്പോള്‍ മലയാള സാഹിത്യത്തെയും വായനയേയും ഈ വമ്പന്‍ മാറ്റി നിര്‍ത്തുന്നില്ല ,ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു മാധ്യമമായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുന്നു ,നമ്മുടെ ആശയങ്ങളും ആദര്‍ശങ്ങളും അഭിരുചികളും ഈ ലോകത്തുള്ള ആര്‍ക്കും പ്രാപ്യമായ രീതിയില്‍ എത്തിക്കാനുള്ള ഒരു അതുല്യമായ അവസരമാണ് ഇന്റെര്‍നെറ്റിന്റെ ബ്ലോഗ്‌ (BLOG) എന്ന ന്യൂ ജനറേഷന്‍ ആവിഷക്കാരം .ബ്ലോഗ്‌ ചെയ്യുന്ന വ്യക്തിയെ ബ്ലോഗ്ഗര്‍(Blogger) എന്നും വിളിക്കുന്നു .മിനി വെബ്‌സൈറ്റ് ,വെബ്‌ കാറ്റലോഗ് എന്നൊക്കെ ഇവയെ നമ്മുക്ക് വിളിക്കാം .നമ്മുടെ അഭിരുചികള്‍ അത് എതുമായിക്കോട്ടേ നാലാള് കാണ്‍കെ അവതരിപ്പിക്കാനുള്ള ഒരു പ്രൌഡഗംഭീരമായ സദസ്സാണ് ബ്ലോഗുകള്‍ ,നമ്മുടെ കഴിവ് ശബ്ദരൂപത്തില്‍ (Audio Podcasting ) ,വീഡിയോ രൂപത്തില്‍ ,കാര്‍ട്ടൂണ്‍ /ചിത്ര രൂപത്തില്‍ ജനങ്ങളിലേക്ക് അല്‍പ്പം പോലും ചിലവില്ലാതെ എത്തിക്കുകയാണ് ബ്ലോഗുകള്‍ .ബ്ലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഒരു ഇടനിലക്കാരനില്ലാതെ നമ്മുടെ ആശയങ്ങള്‍ നാം തന്നെ ലോകത്തെ അറിയിക്കുന്നു .ഇവിടെ എഴുത്തുകാരനും ,പ്രസാധകനും ,മാര്‍ക്കടിംഗ് ചീഫും നാം തന്നെയാണ് ,നമ്മുടെ വീക്ഷണത്തിന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ വായനക്കാര്‍ക്ക് അപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആയി അയക്കാനും കഴിയുക എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്,മറ്റാരുടെയും കൈകടത്തലുകളോ നിയന്ത്രണങ്ങളോ നിങ്ങള്‍ എഴുതുന്ന കാര്യങ്ങളില്‍ ഉണ്ടാവില്ല ,അച്ചടി രംഗം അല്ലെങ്കില്‍ പുസ്തക രംഗത്ത്‌ നമ്മുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തേക്കാള്‍ നൂറു മടങ്ങാണ് ഇവിടെ നമ്മുക്ക് ലഭിക്കുന്നത് എന്നതിനാല്‍ ബ്ലോഗിന്റെ സുതാര്യത കൂടുതല്‍ വര്‍ധിക്കുന്നു.ലോകം കണ്ട മികച്ച സേര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ നല്‍കുന്ന ‘ബ്ലോഗ്ഗര്‍’ഉം കുറച്ചു കൂടി ആധുനികമായ വേര്‍ഡ്‌പ്രെസ്സുമാണ് ഇപ്പോള്‍ ബ്ലോഗിങ്ങ് സേവനം നല്‍കുന്ന പ്രമുഖര്‍ ,മലയാള സാഹിത്യം ഇന്ന് പുസ്തകങ്ങളിലും വായനാശാലകളിലും ഒതുങ്ങുന്നില്ല അത് ലോകത്തിന്റെ എല്ല്ലാ മൂലയിലും എത്തിപെട്ടിരിക്കുന്ന എന്ന തോന്നലായിരിക്കാം ബ്ലോഗിലേക്ക് വരുന്ന ഒരുവന്റെ ആദ്യത്തെ തിരിച്ചറിവ് എന്ന് നിസ്സംശയം പറയാം ,.ഒട്ടുമിക്ക ഭാഷകളിലും ബ്ലോഗുകള്‍ ഉണ്ടെന്നുള്ള വസ്തുത നിലനില്‍ക്കെ മലയാള ബ്ലോഗുകള്‍ അതിന്റെ മഹനീയ സാന്നിധ്യം ഊട്ടി ഉറപ്പിക്കുന്നു എന്നതില്‍ അഭിമാനിക്കാം .പ്രവാസികളും സ്വദേശികളും ഒരു പോലെ സമന്വയിക്കുന്ന ഒരു അരങ്ങായി ഈ രംഗം രൂപാന്തരപ്പെട്ടു കഴിഞ്ഞു ,സാഹിത്യ രംഗത്തിന്റെ പരമോന്നതവും നവീനവുമായ ഒരു പരിവേഷമായി മലയാളം ബ്ലോഗുകള്‍ അതിന്റെ മാറ്റ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു .ലക്ഷക്കണക്കിന്‌ ബ്ലോഗ്ഗറുമാരുമായി ഇവിടെ ഒരു വിര്‍ച്ച്വല്‍ ലോകം പിറവിയെടുത്തു – ‘ബൂലോകം ”

ബ്ലോഗിങ്ങ് :ചരിത്രനാള്‍വഴികളില്‍

താനം പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് നാമീ കാണുന്ന ബ്ലോഗുകള്‍ക്ക്‌ .1990 നു അടുത്ത സമയം വരെ ബ്ലോഗിങ്ങ് സമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കിലും ഒരു ഏകീകൃത രൂപമോ ,ബ്ലോഗ്‌ എന്ന നാമധേയമോ ഉണ്ടായിരുന്നില്ല .Usenet ,GEnie,BiX,CompuServe,email lists,Bulletin Board തുടങ്ങിയ വിഭിന്ന രൂപങ്ങളിലും പേരുകളിലും ചിന്നിചിതറി കിടന്നിരുന്നു.പ്രശസ്തരായ Justin Hall,Jerry Pournelle തുടങിയവര്‍ ആദ്യ കാല ബ്ലോഗ്ഗെരുമാരുടെ ഗണത്തില്‍ പെടുന്നു.വളരെ പെട്ടെന്ന് തന്നെ ബ്ലോഗുകള്‍ക്ക്‌ ഒരു കുതിച്ചു ചാട്ടത്തിന്റെ ഒരു കാലഘട്ടമായിരുന്നു കാത്തിരുന്നത് , 1997 ഇല്‍ Jorn Barger ‘weblog ‘(വെബ്‌ലോഗ്) എന്ന പേര് നല്‍കിഇവയ്ക്കു പുതിയ ഒരു പരിവേഷം നല്‍കി ,വ്യക്തമായി പറഞ്ഞാല്‍ ‘ബ്ലോഗ്‌’എന്ന പേര് Peter Merholz -മായി ബന്ധപ്പെട്ടിരിക്കുന്നു ,’weblog ‘ എന്നതിന്റെ ചുരുക്കെഴുതായി മാറിയ ‘Blog ‘ല്‍ പീറ്റര്‍ ‘weblog ‘ എന്നത് മുറിച്ച് ‘we blog ‘ എന്ന് വിശേഷിപ്പിച്ചു, ബ്ലോഗുകള്‍ക്ക്‌ അതീവമായ ജനകീയത കൈവരിക്കുന്നതിന്റെ ഒരു നാഴികക്കല്ലായി ഇതിനെ കാണാം .ബ്ലോഗിങ്ങ് ചരിത്രത്തില്‍ സുപ്രധാനമായ നീക്കം ഉണ്ടായത് Pyra Labs എന്ന വിദേശകമ്പനി ‘blogger’ എന്ന പേരില്‍ ഒരു ബ്ലോഗിങ്ങ് സേവനം 1999 ഓഗസ്റ്റ്‌ 23 നു ലോകത്തിനു സമര്‍പ്പിച്ചപ്പോള്‍ ആണ് ,ഇതില്‍ ഉള്പെടുത്തിയിരുന്ന നൂതന സംവിധാനങ്ങള്‍ ഭൂരിഭാഗവും സൌജന്യമായതിനാലും വളരെ നല്ല ജനസമ്മതി ലഭിച്ചു ,വരുമാന ലക്ഷ്യത്തില്‍ അല്ലായിരുന്നതിനാല്‍ കമ്പനിയില്‍ നിന്നും പലരും പിരിഞ്ഞു പോവുകയും ചെയ്ത് കമ്പനി ലാഭത്തില്‍ അല്ലാതാവുകയും ചെയതു . കമ്പനിയുടെ സഹസ്ഥാപകനായ Evan Williams ഒരു ശരാശരി രീതിയില്‍ നടത്തി വരുമ്പോള്‍ 2003 ഫെബ്രുവരിയില്‍ എപ്പോളും ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരുമ്പെടുന്ന ഗൂഗിള്‍ കമ്പനി Pyra Labs നെ ഏറ്റെടുത്തു ഇതോടെ നിലവിലുണ്ടായിരുന്ന പല പ്രീമിയം സേവനങ്ങളും സൗജന്യമായി.വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫോട്ടോ ഷെയറിംഗ് വിഭാഗമായ പിക്കാസോ കൂടി ഗൂഗിള്‍ ഏറ്റെടുത്ത ശേഷം ബ്ലോഗില്‍ ചിത്രങ്ങള്‍ ചേര്‍ക്കുവാന്‍ ഈ നൂതന സംവിധാനം ജനങ്ങളുടെ സഹായത്തിനെത്തി .പലപ്പോഴായി പുതിയ പുരോഗതികള്‍,മാറ്റങ്ങള്‍ മറ്റും ഗൂഗിള്‍ കാഴ്ച വെച്ച് വിസ്മയം വിതച്ചു,അങ്ങനെ ബ്ലോഗ്ഗര്‍ ബീറ്റാ,ഡ്രാഫ്റ്റ്‌ തുടങ്ങിയ വേര്‍ഷനുകള്‍ പുറത്തിറക്കി ജനഹൃദയങ്ങള്‍ കീഴടക്കി .ബ്ലോഗ്ഗറിന്റെ വിജയ ഗാഥ തുടര്‍ന്നപ്പോള്‍ 2003 മേയില്‍ Matt Mullenweg വേര്‍ഡ്പ്രസ്സ് (Wordpress) എന്ന അതിനൂതനമായ ഒരു ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം പുറത്തിറക്കി ബ്ലോഗിനെ ഒരു വെബ്‌സൈറ്റ് രൂപത്തിലേക്ക് കൊണ്ട് വരുന്നതില്‍ വിജയിച്ചു ,ലോകത്തില്‍ ഏറ്റവും പ്രശസ്തമായ ബ്ലോഗ്‌ സോഫ്റ്റ്‌വെയര്‍ ആയി വേര്‍ഡ്പ്രസ്സ് മാറി .എങ്കിലും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നത് ഗൂഗിളിന്റെ ബ്ലോഗ്ഗറിനാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .2007 -ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള 50 ഡോമൈനുകളില്‍ 16 -ആം സ്ഥാനം ബ്ലോഗ്ഗറിനായിരുന്നു,അതേ വര്‍ഷം ഡിസംബറില്‍ ബ്ലോഗ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ആയ Technorathi യില്‍ അനുയായികളായി 112 ,൦൦൦,൦൦൦ ബ്ലോഗുകള്‍ എന്നത് ചുരുങ്ങിയ കാലം കൊണ്ടുള്ള ശക്തമായ വളര്‍ച്ചയുടെ പ്രതിബിംബങ്ങളില്‍ ഒന്നു മാത്രമാണ് ,ഓരോ ദിവസവും പുത്തന്‍ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമുകളും പുത്തന്‍ ആവിഷ്ക്കാരങ്ങളും ചരിത്രത്തില്‍ ഇടം തേടുന്നത് അനസ്യൂതം തുടരുന്നു ….ഓരോ ദിനവും ചരിത്രം എഴുതി ചേര്‍ക്കപെടുകയാണ് .

ബ്ലോഗും സമൂഹവും :

സാമൂഹിക -സാംസ്ക്കാരിക രംഗങ്ങള്‍ക്ക് നേരെ തുറന്നു പിടിച്ച ഒരു കണ്ണാടിയാണ് ബ്ലോഗുകള്‍,പ്രത്യേകിച്ച് വിവാദങ്ങളുടെ പറുദീസയായ കേരളത്തില്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അതേപടി ഇവിടെ മുഴങ്ങി കേള്‍ക്കുകയാണ് ഒരു പക്ഷെ ഒരു നവീന വിപ്ലവത്തിന്റെ മാറ്റൊലി,സമൂഹത്തെ നേര്‍ പാതയിലേക്ക് നയിക്കാനുള്ള ആവേശതിരയിളക്കം,അല്ലെങ്കില്‍ അതിജീവനത്തിനായുള്ള ദീനരോദനം,ഇവയൊന്നും അല്ലെങ്കില്‍ ഒരു കാഴ്ചക്കാരന്റെ മനോവികാരം -ഇവയെല്ലാം ബ്ലോഗുകളില്‍ എത്തുന്നു എന്നതിനാല്‍ ഒരു വിഷയത്തെ പല വീക്ഷണ കോണുകളില്‍ നിന്നും പല ഭാഷാരീതികളിലൂടെയും മനസിലാക്കാന്‍ സാധിക്കുന്നു .ഒരു പക്ഷെ ഒരു വാര്‍ത്ത ഉണ്ടാവുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്ന ഒരു ഹൈ-ടെക് മാധ്യമമായി ഇത് മാറിയിരിക്കുന്നു .നിങ്ങളുടെ തൂലികയുടെ കടിഞ്ഞാണ്‍ നിങ്ങളുടെ കൈയ്യില്‍ തന്നെ,മറ്റൊരാളുടെയും അനുവാദം ഈ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ട ,അതി നൂതനമെന്നു തോന്നിപ്പിക്കുന്നു ദൃശ്യമാധ്യമങ്ങള്‍ക്കു പോലും എത്തിപ്പെടാന്‍ കഴിയാത്തിടത് ബ്ലോഗുകള്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഒരു വസ്തുതയാണ് .മതം ,രാഷ്ട്രീയം ,സംസ്ക്കാരം,ഭാഷ എന്നിങ്ങനെ എന്തിനെയും കുറിച്ചും തുറന്ന ചര്‍ച്ചകള്‍ ഇവിടെ ഓരോ മിനിട്ടിലും നടക്കുന്നു .ഒരു തരത്തില്‍ പറഞ്ഞാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് അപ്രത്യക്ഷമായി പോയ നാട്ടിന്‍ പുറങ്ങളിലെ ‘ചായക്കട ചര്‍ച്ചകള്‍’ഇവിടെ ലോകത്തിന്റെ പല ദിക്കുകളിലിരുന്നു നടത്തുന്നത് നിസ്സാരമായ ഒരു കാര്യമല്ല.പത്രങ്ങളിലോ ,ടെലിവിഷനിലോ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടെകിലും ഇത് പോലെ ജനകീയവും ,സ്വാതന്ത്ര്യം ആവോളം ആസ്വദിക്കാന്‍ കഴിയുന്നതുമായ വാര്‍ത്തയെ സംബന്ധിക്കുന്ന ഒരു ചര്‍ച്ചക്ക് അനേകം പരിമിതികളുണ്ട് ,ഇതിലെ ഗുണകരമായ പല ചര്‍ച്ചകളും ചിന്തോദീപകം ആയ പുതിയ നീക്കങ്ങള്‍ക്ക്‌ വഴി വെക്കാറുണ്ട് .ബ്ലോഗിന്റെ ജനകീയ ഭാവം മനസിലാക്കിയതിനാല്‍ വി.ഐ പികളുടെ ഒരു വന്‍ പ്രവാഹമാണ് ബ്ലോഗുകളിലേക്ക് ഉണ്ടായികൊണ്ടിരിക്കുന്നത് ,അവരവരുടെ അണികളോടോ ,ആരാധകരോടോ എല്ലാത്തിലും ഉപരിയായി സമൂഹമായും സംവദിക്കാന്‍ അവര്‍ക്കതിലൂടെ സാധിക്കുന്നു ,ഇതിലൂടെ വി.ഐ പികളും സാധാരണക്കാരും തമ്മിലുള്ള അകലം സാരമായി കുറയുന്നു . ഉത്തരഭാരതത്തിലെ സെലിബ്രെട്ടികളുടെ’ബ്ലോഗിങ്ങ് ഭ്രാന്തു’ മലയാളത്തിലെ നടീ-നടന്മാരിലേക്ക് എത്തുന്നത്‌ കൂടുതല്‍ പൊതുജനങ്ങളെ ബ്ലോഗുകളിലേക്ക് ആകര്‍ഷിക്കുന്നു .പലപ്പോഴും വിവാദങ്ങളുടെ നിലവിളക്കായി ഇതിനെ പല പ്രശസ്തരും ഉപയോഗിക്കാറുണ്ട് എന്നതിനാല്‍ അതീവമാധ്യമ പ്രചാരവും ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക്‌ ഉണ്ടാവുന്നു ,’ബിഗ്‌ ബീ ‘അമിതാബ് ബച്ചന്‍ അദേഹത്തിന്റെ bigb.bigadda.com എന്ന ബ്ലോഗിലൂടെ പല വിവാദത്തിനും തിരി കൊളുത്തിയിരുന്നു.വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പലപ്പോഴും ‘ഓഫ്‌ലൈന്‍’ ജനകീയ മുന്നേറ്റങ്ങളെക്കാളും ശക്തിയാര്‍ജിച്ച ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ചരിത്രങ്ങള്‍ നമ്മുക്ക് മുന്‍പിലുണ്ട് .പല സാമൂഹ്യ വിപത്തുകള്‍ക്ക് എതിരെയും അസമത്വത്തിനു എതിരെയും പല രാജ്യത്തും പല ദേശത്തുമായി ലക്ഷങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ അണിചേര്‍ന്നു പടപൊരുതുന്നു ,ജനലക്ഷങ്ങള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മിക്കണം എന്ന ലക്ഷ്യത്തോടെ മലയാള ബ്ലോഗ്‌രംഗത്ത്‌ ‘Rebuild Mullaperiyar Dam’എന്ന മുന്നേറ്റവും ഇതിനു ഒരു ഉദാഹരണമാണ് അതിനാല്‍ എഴുന്നേറ്റു നിന്ന് ഗര്‍ജ്ജിക്കുന്ന സിംഹവുമായി ബ്ലോഗുകള്‍ മാറാറുണ്ട് .ഒരു പ്രത്യേക കാര്യത്തെ സംബന്ധിച്ച് ജനഹിതമറിയാന്‍ ടെലിവിഷനുകളില്‍ നടത്തുന്നത് പോലെ അഭിപ്രായ വോട്ടിംഗ് നമ്മുക്ക് തന്നെ നടത്താം എന്നതും ഒരു സവിശേഷതയാണ്,ഒരു സംഭവത്തെ ലോകം എങ്ങനെ സമീപിക്കുന്നു എന്നറിയാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗം കൂടിയാണ് ഇത് .വെറുതെ ഒരു നേരം പോക്കിന് ബ്ലോഗ്‌ ചെയ്യുന്നവര്‍ക്ക് പ്രലോഭാനവുമായി ഗൂഗിള്‍ ആഡ് സെന്‍സ് (google adsense ) ,shaadi രേവര്‍ദ്സ്,adotic.com തുടങ്ങിയ ഓണ്‍ലൈന്‍ പരസ്യ ഏജന്‍സികളും പരസ്യങ്ങള്‍ നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കുന്നതിനു പണം നല്‍കുന്നതും പലരെയും ആകര്‍ഷിക്കുന്നു .ബ്ലോഗിലൂടെയുള്ള നമ്മുടെ ആശയ പ്രകടനത്തില്‍ മറ്റൊരാളുടെ കൈ കടത്തലോ നിയന്ത്രണമോ ഇല്ല എന്ന രീതിയില്‍ എന്തും എഴുതാം എന്ന് അര്‍ത്ഥമില്ല ,ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമില്‍ പ്രത്യേക നിയമങ്ങള്‍ ഇല്ല എന്ന ധാരണയില്‍ വ്യാജ തൂലികാ നാമവും വെച്ചുകൊണ്ട് എന്തും എഴുതി പിടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും സൈബര്‍ നിയമങ്ങളുടെ ലംഘനവുമാണ്.മതവിദ്വേഷം ,അശ്ലീലം,രാജ്യദ്രോഹം,വ്യക്തി

ഹത്യ തുടങ്ങിയവയെല്ലാം കുറ്റകരമാണ് , ഈ രംഗത്ത്‌ തിരിമറികള്‍ കാണിക്കാന്‍ ശ്രമിച്ചാലും വ്യക്തിയെ കണ്ടെത്തുന്നത് വളരെ നിസ്സാരമാണ് എന്ന് മനസിലാക്കുക. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെയുള്ള പടവാളായും പുതിയ കൂട്ടായ്മകളും മുന്നേറ്റങ്ങളും ആയി ‘ജനകീയ ബ്ലോഗിങ്ങ് ‘ യാത്ര തുടരുകയാണ് .

മലയാളം ബ്ലോഗ്‌ലോകം:ബൂലോകം

ഭാരത്തില്‍ പല ഭാഷയിലും ബ്ലോഗുകള്‍ ഉണ്ടെങ്കിലും അതി മഹനീയമായ ഒരു സ്ഥാനം നമ്മുടെ ബ്ലോഗുകള്‍ക്കുണ്ട് എന്ന കാര്യം വിസ്മരിക്കുവാന്‍ കഴിയില്ല.ലഭ്യമായ ബ്ലോഗ്‌ പ്ലാറ്റ്ഫോമുകളില്‍ ഒരു ബ്ലോഗ്‌ സൃഷ്ടിക്കുക എന്നത് തീര്‍ത്തും അനായാസമാണ് എന്ന വസ്തുത മലയാളികളുടെ ഹൃദയം കവര്‍ന്നു .ഇന്നത്തെ ദൃശ്യ മാദ്ധ്യമങ്ങളുടെ അതിപ്രസരം മൂലം മലയാള പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ലൈബ്രറിക്കുള്ളിലെ ചിലന്തിവലകളില്‍ അകപ്പെട്ടപ്പോള്‍ അതിന്റെ പുതിയ വേര്‍ഷന്‍ ബ്ലോഗുകളില്‍ ജനിക്കുകയായിരുന്നു ,അനേകം സംവിധാനങ്ങളുള്ള ബ്ലോഗ്‌ എന്ന മാധ്യമം മലയാള സാഹിത്യ രംഗത്തിന് പുതിയ ഒരു ചമയം നല്‍കി.ഒട്ടനേകം പേര്‍ മലയാളം ബ്ലോഗിലേക്ക് വന്നതോടെ ഇവരുടെ സുഹൃദ് വലയം വളര്‍ന്നു വലുതായി ,ഓരോ ദിവസവും ഇതിലേക്ക് നൂറു കണക്കിന് ആളുകള്‍ വന്നു കണ്ണികളായി കൊണ്ടിരുന്നു ,ചുരുക്കം പറഞ്ഞാല്‍ പ്രവാസികളും സ്വദേശികളും എന്ന് വേണ്ട വലിയ ഒരു സമൂഹം ഇതിനുള്ളില്‍ ഉണ്ടായി അങ്ങനെ ബ്ലോഗ്‌ -ലോകം എന്ന അര്‍ത്ഥത്തില്‍ ‘ബൂലോകം’പിറവിയെടുത്തു(ബ്ലോഗ്ഗരുമാരുടെ ലോകം),മലയാളം ബ്ലോഗ്ഗരുമാരുടെ ഒരു സോഷ്യല്‍ നെറ്റ് വര്‍കിംഗ് സിസ്റ്റം ആയി ബൂലോകം മാറി .മലയാളം ബ്ലോഗ്‌ എന്ന് പറയുമ്പോള്‍ കേരളത്തില്‍ ഉള്ളവര്‍ മാത്രമേ ഇതിലുള്ളൂ എന്ന് കരുതരുത്,അവരെക്കാളും ആവേശത്തോടെ ഇതില്‍ പങ്കെടുക്കുന്നത് പ്രവാസികളാണ് എന്ന് പറയുന്നതില്‍ തെറ്റില്ല .ഒരു പ്രവാസിയുടെ നൊമ്പരങ്ങളും ,കൊച്ചു കൊച്ചു സന്തോഷങ്ങളും, പിണക്കങ്ങളും അവന്‍ ഇതിലൂടെ പങ്കു വെക്കുന്നു .മലയാളം ബ്ലോഗുകള്‍ അവനു നാടിന്റെ ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മകളാണ്.നാടുമായുള്ള അഭേദ്യമായ ബന്ധം അവന്‍ ഇതിലൂടെ നില നിര്‍ത്തുന്നു .കഠിനമായ ജോലി ഭാരത്തിനു ശേഷം പോലും അവന്‍ ബ്ലോഗില്‍ ചിലവഴിക്കുന്നു.ബ്ലോഗുകള്‍ അവന്റെ വികാരമാണ് ,അതിലൂടെ അവന്‍ ലോകത്തെ കാണുന്നു,വീടിനെ കാണുന്നു .അങ്ങനെ പ്രവാസികളെ സംബന്ധിച്ച് വീടിന്റെയും നാടിന്റെയും പ്രതീകമാണ് മലയാളം ബ്ലോഗുകള്‍.ഇന്ന് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ സാഹിത്യകാരന്മാരും ഫോടോഗ്രാഫരുമാരും ബൂലോകത്തിന്റെ മാത്രം പ്രത്യേകതയാണ് .മഹാകവികളുടെ കവിതകളെ കവച്ചു വെക്കുന്ന കവിതകള്‍ ബൂലോകത്ത് ഇന്ന് ഉണ്ടാകുന്നു,അനേകം ശ്രദ്ധേയമായ പുസ്തകങ്ങള്‍ ബൂലോകം കാഴ്ച വെച്ചു.ബ്ലോഗ്ഗരുമാരുടെ കൂട്ടായ്മ കൊണ്ട് ഒരു സിനിമ വരെ ഉണ്ടായി എന്നത് അഭിമാനം പകരുന്ന വസ്തുതയാണ് .നോവലുകള്‍,നാടകങ്ങള്‍,കഥകള്‍,കവിതകള്‍,അനുഭവങ്ങള്‍,ഫലിതങ്ങള്‍,നിരൂപണങ്ങള്‍ ,ഓഡിയോ ടെലികാസ്റ്റിംഗ് എന്ന് വേണ്ട എല്ലാ രംഗങ്ങളും ബൂലോകത്ത് സമന്വയിക്കുകയാണ് .പതിവിലും വിഭിന്നമായി ആളുകള്‍ ഇന്ന് കൂടുതലായി e-പുസ്തകങ്ങള്‍ വായിക്കുന്നു .കേവലം പോസ്റ്റുകളും കമെന്റുകളുമായി ബ്ലോഗുകള്‍ ഒതുങ്ങുന്നില്ല ,കുറഞ്ഞ കാലം കൊണ്ട് തന്നെ വളരെയധികം നേട്ടങ്ങള്‍ കൊയ്യാന്‍ ഈ കൂട്ടത്തിനു സാധിച്ചു, ഒപ്പം ബ്ലോഗ്‌ ചെയ്യുന്നവരുടെ സൌഹൃദ കൂട്ടായ്മ ബൂലോകത്തിനു നവീനമായ ഒരര്‍ത്ഥം തന്നെ നല്‍കി കഴിഞ്ഞു ,ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ക്ക്‌ ഉപരിയായി ലോകത്തിന്റെ പല കോണുകളിലായി വിജയകരമായി ബ്ലോഗേഴ്സ് മീറ്റ്‌ നടത്തി വരുന്നു.ചെറായിലും ,ദോഹയിലും ഒക്കെയായി അടുത്തയിടക്ക്‌ നടത്തിയ മീറ്റുകള്‍ വ്യത്യസ്ത നല്‍കി ..മഹാകവികള്‍ക്കും കഥാകാരന്മാരും മാത്രമല്ല ബ്ലോഗില്‍ ഉള്ളത് അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഭാഗമാണ്‌ ഫോട്ടോഗ്രാഫറുമാര്‍ ,വളരെ മനോഹരങ്ങളായ നൂറു കണക്കിന് ചിത്രങ്ങളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഒപ്പിയെടുത്ത് അപ്ലോഡ് ചെയ്യപ്പെടുന്നത് .കൂട്ടായ്മയില്‍ നിന്നും കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര സംഗീത സംരംഭമായ ‘ഈണം’ വര്‍ഷം തോറും പുറത്തിറങ്ങുന്നു .പ്രവാസികവികള്‍ക്കായി ‘പ്രവാസികവിത’ സെക്ഷന്‍ ,ബൂലോക കവിത ,കഥകള്‍ അങ്ങനെ പല ചെറിയ കൂട്ടായ്മകളും പ്രവര്‍ത്തനം നടത്തുന്നു .മാധ്യമ രംഗത്തെ അനുസ്മരിപ്പിക്കുന്ന ബൂലോക പത്രങ്ങളും ഉണ്ട് ,ചൂടന്‍ വിവാദങ്ങളും,പുതിയ സംഭവവികാസങ്ങളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഈ പത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു .ഓണക്കാലത്ത് ഓണാഘോഷ പരിപാടികളും ഓണപതിപ്പുകള്‍ കൊണ്ടും ബൂലോകം സജീവമാകുന്നു.നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ പോലെ സൈബര്‍ ആശ്രമങ്ങളും,ആല്‍ത്തറയും,ബ്ലോഗേഴ്സ് അക്കാദമിയും ,കോളജും ബൂലോകത്തിന്റെ പ്രത്യേകതകളാണ് ,ഇന്റര്‍നെറ്റില്‍ ‘കത്തിവെച്ചു ‘മാത്രം ഒതുങ്ങുന്ന ഒരു വര്‍ഗമല്ല ഇത് നിരാലംബര്‍ക്ക് കൈതാങ്ങലായും ഇവര്‍ എത്തുന്നു ,’ബൂലോക കാരുണ്യം ‘ എന്ന പദ്ധതി ഇതിന്റെ ഒരു ഉദാഹരണമാണ് .ചുരുക്കത്തില്‍ ലോകത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു,സ്വന്തം നാടിന്റെ ഓര്‍മ്മകളും പഴമയുടെ രാജകീയതയും നാമിവിടെ പുനര്‍സൃഷ്ടിക്കുകയാണ് .ഈ ലോകത്തിനു മരണമില്ല …പുതു കാഹളങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി മുന്നേറുന്നു

നാമും ബ്ലോഗും :

ബ്ലോഗുകള്‍ നമ്മുക്ക് വേണ്ടിയുള്ളതാണ്,ഇത്തരം കാര്യങ്ങള്‍ ഒക്കെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന മിഥ്യാധാരണ ഇനി വേണ്ട,കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ പഠിച്ചു വരുന്നവര്‍ക്ക് പോലും ഒരു ബ്ലോഗ്‌ ഉണ്ടാക്കാവുന്നതെ ഉള്ളു .ജ്ഞാനവും ,കഴിവും വികസിപ്പിക്കണമെങ്കില്‍ അതുപയോഗിച്ചേ പറ്റൂ എന്നതാണ് “ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല ” എന്ന മുടന്തന്‍ ന്യായം പറയുന്നവര്‍ക്കുള്ള മറുപടി .ബ്ലോഗ്ഗരായിട്ടു ആരും ജനിക്കാറില്ല,വായനയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ നമ്മുടെ ആശയ മണ്ഡലം വികസിക്കുന്നു .ബ്ലോഗ്‌ അടിസ്ഥാനമായും നമ്മുടെ ഒരു ഡയറി കുറിപ്പ് പോലെയാണ് .അതിലെ ഓരോ താളുകളെ ബ്ലോഗില്‍ വിളിക്കുന്നത്‌ പോസ്റ്റുകള്‍(Post) എന്നാണു , ഇത്തരം പേജുകളുടെ അല്ലെങ്കില്‍ പോസ്റ്റുകളുടെ ഒരു ശേഖരമാണ് ഒരു ബ്ലോഗ്‌ .ഡയറിയുടെ പുറംചട്ട എന്നത് പോലെ ബ്ലോഗിനും ഒരു ഭംഗിയുള്ള പുറംചട്ട നമ്മുക്ക് ഉണ്ടാക്കാം ,അതിലേക്കു ചില ഡിസൈനുകള്‍ ഉണ്ട് അവയ്ക്ക് ടെമ്പ്ലേറ്റ് (Template ) എന്ന് പറയും.നമ്മുടെ ഹിതം അനുസരിച്ച് വിവിധ തരത്തിലുള്ള ടെമ്പ്ലേറ്റ് ഇന്ന് സൗജന്യമായും വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ് .പിന്നെ ഡയറി കുറിപ്പുകള്‍ക്ക് പുറമേ കുറെ ‘സംഗതികള്‍’(gadget ) സൈഡില്‍ ഒരു ബാറില്‍ (Side -Bar )നല്‍കാനും കഴിയും .ഇത്രയുമാണ് ഏതൊരു ബ്ലോഗിന്റെയും അടിസ്ഥാനമായ ഘടന. ബ്ലോഗ്‌ നിര്‍മാണത്തെ കുറെ നടപടികളായി നമ്മുക്ക് സമീപിക്കാം .ഗൂഗിളിന്റെ ബ്ലോഗ്ഗറിലാണ് ബ്ലോഗ്‌ ഉണ്ടാക്കുന്നത്‌ എങ്കില്‍ ആദ്യമായി ഒരു ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ ഉണ്ടാക്കണം .അതിനു മെയില്‍ ഐ ഡി ഉണ്ടാക്കും പോലെ നിസ്സാരമായ ഒരു രെജിസ്ട്രേഷന്‍ പ്രക്രിയയാണ് .അത് കഴിഞ്ഞാല്‍ ഒരു ബ്ലോഗിന്റെ ഉടമയായി നാം മാറി കഴിഞ്ഞു .അതിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തുകയാണ് അടുത്ത പടി ബ്ലോഗ്‌ ഡാഷ്ബോര്‍ഡില്‍(Dashboard ) എത്തി കഴിഞ്ഞാല്‍ Posting,Settings,Layout,Monetize എന്നീ ഒപ്ഷനിലൂടെ ബ്ലോഗിന്റെ ഘടനയിലും ആദിയായുള്ള കാര്യങ്ങളിലും മാറ്റം വരുത്താന്‍ കഴിയും.പിന്നീടുള്ളത് ഡയറിയിലെ പോലെ താളുകള്‍ അഥവാ പോസ്റ്റുകള്‍ ചേര്‍ക്കുക എന്നതാണ് അതിനായി പോസ്റ്റ്‌ ചേര്‍ക്കാന്‍ ന്യൂ പോസ്റ്റ്‌ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുക.ഇതോടെ ബ്ലോഗിങ്ങ് നിങ്ങള്‍ പഠിച്ചുകഴിഞ്ഞു .വായനക്കാരെ ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ ബ്ലോഗിന്റെ ലിങ്കുകള്‍ ബ്ലോഗ്‌ അഗ്രിഗേടര്കളില്‍ റെജിസ്റെര്‍ ചെയ്യുമ്പോള്‍ കൊടുക്കുക (ചിന്ത,തനിമലയാളം,സൈബര്‍ ജാലകം,ബ്ലോഗ്‌കുട്ട് തുടങ്ങി അനവധി അഗ്രിഗേറ്റര്‍കളുണ്ട് ) ,നിങ്ങള്‍ പുതിയ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിക്കുമ്പോള്‍ അത് മേല്പറഞ്ഞ സൈറ്റുകളില്‍ പ്രത്യക്ഷപെടുകയും ആളുകള്‍ നിങ്ങളുടെ ബ്ലോഗില്‍ എത്തുകയും ചെയ്യുന്നു..ഇത്രയും നിസ്സാര പ്രക്രിയകളുള്ള ഈ മാധ്യമത്തെ ഇനിയും പരിച്ചയപെടാതിരിക്കുന്നതില്‍ കാര്യമില്ല .നിങ്ങള്‍ക്ക് വെറും മിനിട്ടുകള്‍ കൊണ്ട് ബ്ലോഗ്‌ ഉണ്ടാക്കാനുള്ള ലളിതമായ ആറ് നടപടികള്‍ താഴെ കൊടുക്കുന്നു


വെറും മിനിട്ടുകള്‍ കൊണ്ട് നിങ്ങള്‍ക്കും ഒരു ബ്ലോഗ്ഗറാകാം (Instant Recipe)

സ്റെപ് ഒന്ന്:

ഗൂഗിള്‍ നല്‍കുന്ന ബ്ലോഗിങ്ങ് സംവിധാനമായ ബ്ലോഗ്ഗറില്‍ ബ്ലോഗ്‌ രൂപകല്‍പ്പന ചെയ്യുവാന്‍ ആദ്യമായി www.blogger.com എന്ന വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക ,ആദ്യ പടിയായി ഈ പേജിലെ ‘create your blog now’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .നിങ്ങളെ മറ്റൊരു പേജിലേക്ക് അത് നയിക്കും

സ്റെപ്പ് രണ്ടു:

രണ്ടാമതായി ഒരു ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കേണ്ടാതായുണ്ട്,അതിനായി അതില്‍ ആദ്യം കാണുന്ന, Email address എന്ന കോളത്തില്‍ നിങ്ങളുടെ ഇ-മെയില്‍ അഡ്രെസ്സ് നല്കുക ,രണ്ടാമത് കാണുന്ന Retype email address എന്ന കോളത്തില്‍ വീണ്ടും അതെ e-mail വിലാസം തന്നെ നല്കുക.അടുത്തതായി‍ Enter a password എന്ന കോളത്തില്‍ കുറഞ്ഞത്‌ 8 അക്ഷരങ്ങളെങ്കിലും ഉള്ള ഒരു പാസ് വേര്‍ഡ്‌ ചേര്‍ക്കുക , Retype പാസ്സ്‌വേര്‍ഡ്‌ എന്ന കോളത്തിലും നേരത്തെ നല്കിയ പാസ്സ്‌വേര്‍ഡ്‌ തന്നെ ഒരിക്കല്‍ കൂടി നല്കുക.,Display name എന്ന കോളത്തില്‍ നല്‍കുന്നത് നിങ്ങളുടെ ബ്ലോഗിന്റെ പേരല്ല എന്നോര്‍ക്കുക മറിച്ച് നിങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ പ്രൊഫൈല്‍ പേരായി അറിയപ്പെടുന്നു (അഥവാ നിങ്ങളുടെ തൂലികാനാമം ).നിങ്ങളുടെ ബ്ലോഗിങ്ങ് സംവിധാനത്തെ പറ്റി പുതിയ വിവരങ്ങള്‍ ഇ- മെയില്‍ ആയി ലഭിക്കണമെങ്കില്‍ Email Notifications ടിക്ക് ചെയ്യുക ,അടുത്തതായി നിങ്ങളുടെ ജന്മദിനം ചോദിക്കുന്ന മുറക്ക് ടൈപ്പ് ചെയ്യുക ,Word Verification എന്ന കോളത്തില്‍ പ്രത്യേക രീതിയില്‍ കൊടുത്തിരിക്കുന്ന ആംഗലേയ പടം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക(ഹാക്കര്‍മാരില്‍ നിന്നും ചില പ്രോഗ്രാമുകളേയും കുടുക്കാനുള്ള ഒരു വിദ്യയാണിത് ).Acceptance of Terms എന്നതില്‍ ടിക്ക് ചെയ്തു Continue ബട്ടണില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിളിന്റെ എല്ലാ ചട്ടങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് നാം പ്രഖ്യാപിക്കുന്നു .


സ്റെപ്പ് മൂന്നു :



ആദ്യം കാണുന്ന Blog Title എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ പേര് നല്‍കുക ,തുടര്‍ന്ന് Blog address (URL) എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഇന്റര്‍നെറ്റ്‌ അഡ്രെസ്സ് ആണ് ,ഗൂഗിളിനു www.google.com എന്ന വിലാസം പോലെ നമ്മുടെ ബ്ലോഗിന്റെ അഡ്രെസ്സ് ആണ് നല്‍കേണ്ടത് ഇവിടെ നല്‍കേണ്ടത് ,അതിന്റെ കൂടെ .blogspot.com എന്നും ഉണ്ടായിരിക്കും .(താങ്കള്‍ ഉദ്ദേശിക്കുന്ന അഡ്രെസ്സ് ലഭ്യമാണോ എന്നുറപ്പ് വരുത്താന്‍ Check Availability എന്നതില്‍ ക്ലിക്ക് ചെയ്തു നോക്കാം,അഥവാ ലഭ്യമല്ലെങ്കില്‍ അതില്‍ മാറ്റം വരുത്തി മുന്‍പോട്ടു പോകാം),തുടര്‍ന്ന് Continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക

സ്റെപ്പ് നാല്:

ബ്ലോഗിന്റെ രെജിസ്ട്രേഷന്‍ സ്റെപ്പില്‍ ഇനി നിങ്ങളുടെ ബ്ലോഗിന്റെ ഡിസൈന്‍ തെരഞ്ഞെടുക്കാനുള്ള നടപടിയാനുള്ളത് നിങ്ങളുടെ ബ്ലോഗ് കാഴ്ചയില്‍ എങ്ങനെ ഇരിക്കണം എന്നതിനെ അടിസ്ഥാനപെടുത്തി ഒരു Template തെരഞ്ഞെടുക്കുക.ഇഷ്ടമുള്ളതിനു നേരെ അവിടെയുള്ള ചെറിയ വൃത്തത്തില്‍ ക്ലിക് ചെയ്തു താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് മുന്നോട്ടു പോകുക

സ്റെപ്പ് അഞ്ചു:

ഇതാ നിങ്ങള്‍ വെറും നിനിട്ടുകള്‍ കൊണ്ട് ഒരു ബ്ലോഗ്‌ നിര്‍മ്മിച്ചിരിക്കുന്നു ,ഇനി ബ്ലോഗില്‍ നിങ്ങളുടെ കഥകളോ,ലേഖനങ്ങളോ ,ചിത്രങ്ങളോ,പാട്ടുകളോ,വീഡിയോയോ നല്‍കാം അതിനായി Start Posting എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .ഇതിലൂടെ നമ്മള്‍ നമ്മുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് വിഭാഗമായ DashBoard ഇല്‍ എത്തുന്നു .

സ്റെപ്പ് ആറ് :

ഇതാ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന്റെ ഡാഷ് ബോര്‍ഡില്‍ എത്തിയിരിക്കുകയാണ് ഇവിടെയാണ്‌ ബ്ലോഗുമായി ബന്ധപെട്ട മാറ്റങ്ങള്‍ വരുത്തേണ്ടത് ,ആദ്യമായി ഒരു പോസ്റ്റ്‌ ചേര്‍ക്കുന്നത് Title എന്ന കോളത്തില്‍ നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ട് നല്‍കുക ,നിങ്ങളുടെ കഥയോ ,കവിതയോ എന്തും അതിനു താഴെയുള്ള കോളത്തില്‍ ചേര്‍ക്കാം, നിങ്ങളുടെ വാക്കുകള്‍ക്കു ഭംഗി നല്‍കാന്‍ Bold,italics,font color,link എന്നിവ നല്‍കിയിട്ടുണ്ട് ,ഇവിടെ അടിസ്ഥാനമായി ഒരു പോസ്റ്റ്‌ എങ്ങനെ സൃഷ്ടിക്കാം എന്ന് കാണിച്ചു തരുകയാണ്‌,നിങ്ങളുടെ മാറ്റര്‍ ടൈപ്പ് ചെയ്ത ശേഷം താഴെ Publish Post എന്നതില്‍ ക്ലിക്ക് ചെയ്യുക ,തുടര്‍ന്ന് മുകള്‍ വശത്തുള്ള view blog അല്ലെങ്കില്‍ view post എന്നതില്‍ ക്ലിക്ക് ചെയ്ത് ബ്ലോഗ്‌ കാണുകയും ചെയ്യാം .

ഇത്രയും കഴിഞ്ഞാല്‍ നിങ്ങള്‍ ബ്ലോഗിന്റെ മായപ്രപഞ്ചത്തിലേക്ക് എത്തിയിരിക്കുന്നു ,ഇനി നിങ്ങളുടെ ലോകമാണ് ,നിങ്ങളുടെ അഭിരുചികള്‍ ,കഴിവുകള്‍ നിങ്ങള്‍ തന്നെ ലോകത്തെ അറിയിക്കുന്നു.നിങ്ങളെ തടയാന്‍ ഇനി ആരുമില്ല,മാസികകളില്‍ സ്ഥലമില്ല അല്ലെങ്കില്‍ നിലവാരമില്ല എന്ന് പറഞ്ഞു തിരികെ വരുന്ന നിങ്ങളുടെ സൃഷ്ട്ടികള്‍ കണ്ടു നിരാശനാകേണ്ട അഥവാ പ്രസിദ്ധീകരണ യോഗ്യമെങ്കില്‍ തന്നെ നീണ്ട നാളത്തെ കാത്തിരിപ്പും ഇനി വേണ്ട,നിങ്ങളുടെ സ്വന്തം മാധ്യമം ,നിങ്ങള്‍ അതിലൂടെ സംസാരിക്കുന്നു .ഇത് നിങ്ങളുടെ സ്ഥലം ,നിങ്ങളുടേത് മാത്രം..ഇനി മാറ്റങ്ങളുടെ ലോകമാണ് ,നേരായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക ,ലോകം നമ്മുക്ക് വേണ്ടി കാത്തിരിക്കില്ല മറിച്ച് നാം അവിടേക്ക് ചെന്നെത്തണം,പുരോഗതികളെ നേരായി വിനിയോഗിച്ചു പുതുലോക വിപ്ലവത്തിന്റെ സ്വരരാഗ വിശേഷം നമ്മുക്ക് ശ്രവിക്കാം .

9 അഭിപ്രായങ്ങള്‍:

Unknown August 4, 2010 at 7:29 AM  

സത്യന്വേഷകന്റെ പോസ്റ്റ്‌ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. ഈ രംഗത്തെ നവാഗതനായ എന്നെപ്പോലെയുള്ളവര്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടും. നന്ദി.
http//www.appachanozhakkal.blogspot.com

shaji.k August 4, 2010 at 11:44 AM  

ബ്ലോഗിനെപറ്റി വിശദമായി എഴുതിയിരിക്കുന്നു.പുതിയ ബ്ലോഗു തുടങ്ങുന്നവര്‍ക്ക് വളരെ ഉപകാരപ്രദവും ആണ്.ആശംസകള്‍.

sm sadique August 9, 2010 at 10:41 PM  
This comment has been removed by the author.
sm sadique August 9, 2010 at 10:45 PM  

വിജ്ഞാനപ്രദം. ആശംസകൾ…….

Anil cheleri kumaran September 12, 2010 at 2:56 AM  

ജിക്കു, അഭിനന്ദനങ്ങള്‍.

DILEEP KUMAR S K September 21, 2010 at 6:26 AM  

നന്ദി ജിക്കു, എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു aggregator കളെ കുറിച്ചുകൂടി എഴുതാമോ? ബൂലൊകം aggregator മാത്രമല്ലാതെ വെറെയും aggregator ല്‍ കൂടി സബ്മിറ്റ് ചെയ്യേണ്ടാതുണ്ടോ? എന്നും മറ്റും അറിയുവാന്‍ താല്‍പ്പര്യമുണ്ട്.
സസ്നേഹം
എസ് കെ ദിലീപ്
പാര്‍പ്പിടം

Abduljaleel (A J Farooqi) December 22, 2010 at 11:47 PM  

ഹി,ജിക്കു
അല്പം വൈകി ആണെങ്കിലും ഈ വിവരങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു. ഒരു പുതു ബ്ലോഗര്‍ക്ക്
വേണ്ടിയ നിര്‍ദ്ദേശങ്ങള്‍.
ആശംസകള്‍.

  ©

Back to TOP