November 23, 2010

ചാറ്റ് ബോട്ടുകള്‍ എന്ത്?എങ്ങനെ?

http://www.boolokamonline.com/wp-content/uploads/2010/11/images5.jpeg


അടുത്തയിടക്ക്‌ മലയാളികള്‍ക്കിടയില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമാണ് ഗൂഗിള്‍ ടോക്കിലൂടെയുള്ള ഇംഗ്ലീഷ്- മലയാളം ഡിക്ഷ്ണറി .പലരും അത്ഭുതത്തോടെയാണ്‌ ഈ സംവിധാനത്തെ കാണുന്നത്.eng.mal.dict@gmail.com എന്ന ഈമെയില്‍ വിലാസം നിങ്ങളുടെ ചാറ്റ് ലിസ്റ്റിലേക്ക് ചേര്‍ക്കുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി.ആ വിലാസവുമായി ചാറ്റ് ബോക്സില്‍ ഏതു വാക്കിന്റെയാണോ മലയാള അര്‍ഥം വേണ്ടത് അത് ടൈപ്പ് ചെയ്തു കൊടുക്കുക.ഞൊടിയിടയില്‍ മലയാള അര്‍ഥം ചാറ്റ് ബോക്സിലൂടെ തന്നെ ലഭിക്കുന്നു.ഈ സഹായം മുഴുവന്‍ സമയത്തും ഉണ്ട് എന്നത് എല്ലാവരും ആശ്ചര്യത്തോടെ നോക്കികാണുന്നു.ചാറ്റ് ബോട്ട് എന്ന സംവിധാനം ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്.ഇത് ചാറ്റ് ബോട്ടുകളിലെ ഒരു ഭാഗം മാത്രം.

http://t1.gstatic.com/images?q=tbn:ANd9GcRYlkD_zC33_E5yUwgA9S-cJi0R0F9oMuHnk3O-JEVBPKbZWuo&t=1&usg=__eDHHr894Iemf-YhDzhLmkC3g3qc=

എന്താണ് ചാറ്റ് ബോട്ട്?

കൃത്രിമമായി പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ചില ചാറ്റ് പ്രോഗ്രാമുകളാണ്.അവ എപ്പോളും ഓണ്‍ലൈന്‍ ആയിരിക്കും.ടെക്സ്റ്റ്‌.ഓടിറ്ററി സംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മുടെ സംഭാഷണത്തിന് കമ്പ്യൂട്ടര്‍ പ്രോഗ്രാം മറുപടി നല്‍കുന്നു.ഓരോ ചാറ്റ് ബോട്ടുകളും പ്രത്യേക രീതിയിലായിരിക്കും സംവിധാനം ചെയ്തിരിക്കുന്നത്.ആദ്യ കാലത്ത് മനുഷ്യനാണ് മറുപടി നല്‍കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളെ മണ്ടന്മാരാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരം ചാറ്റ് ബോട്ടുകള്‍ ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഇന്ന് വളരെ വിശാലമായ സംവിധാനങ്ങള്‍ ഇവ നല്‍കുന്നു.ചാറ്റില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അനേകം കാര്യങ്ങള്‍ ഇവയിലൂടെ ചെയ്യാന്‍ കഴിയും.നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം,ചാറ്റ് ബോട്ടിന്റെ ഇമെയില്‍ വിലാസം കോണ്ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കുക തുടര്‍ന്ന് സംവിധാനങ്ങള്‍ ലഭ്യമായി തുടങ്ങും .

എങ്ങനെയാണ് ചാറ്റ് ബോട്ടുകള്‍?

ചാറ്റ് ബോട്ടുകള്‍ ഏതെങ്കിലും സെര്‍വര്‍ end point യില്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന PHP അല്ലെങ്കില്‍ മറ്റു ചില പ്രോഗ്രാമുകളുടെ സഹായത്തോടെ വര്‍ക്ക്‌ ചെയ്യുന്നു.

ഏവരും വളരെയധികം ആശ്ചര്യത്തോടെ കണ്ട് വരുന്ന ചാറ്റ് ബോട്ടുകള്‍ താങ്കള്‍ക്കു വെറും മിനിട്ടുകള്‍ കൊണ്ട് നിര്‍മ്മിക്കാന്‍ കഴിയും.പ്രോഗ്രാമ്മിംഗ് അറിയാമെങ്കില്‍ വളരെ നൂതനമായ സംവിധാനങ്ങള്‍ ഇതിലൂടെ താങ്കള്‍ക്കു സൃഷ്ട്ടിക്കാന്‍ കഴിയും.ഈ പോസ്റ്റിലൂടെ എങ്ങനെ സ്വയമായി ഒരു ചാറ്റ് ബോട്ട് വികസിപ്പിക്കാന്‍ എങ്ങനെ കഴിയും എന്ന് വിശദീകരിക്കുകയാണ്.

നിങ്ങള്‍ക്കും ഒരു ചാറ്റ് ബോട്ട്:

സ്റ്റെപ് ഒന്നു:imified.com എന്ന വെബ്‌ സൈറ്റിലൂടെയാണ് നമ്മള്‍ ചാറ്റ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്.അതിനായി മേല്‍പ്പറഞ്ഞ സൈറ്റില്‍ എത്തി അതില്‍ സൈന്‍അപ്പ്‌ ചെയ്യുക.തുടര്‍ന്ന് താങ്കള്‍ക്കു ചാറ്റ് ബോട്ട് നിര്മ്മിക്കുവാനുള്ള പേജിലേക്ക് എത്തുന്നു.my bots എന്ന ഓപ്ഷനില്‍ ആണ് ഇത് സാധ്യമാകുക.

സ്റ്റെപ് രണ്ടു:സൈന്‍ അപ്പിന് ശേഷം my bots ല്‍ create a new bot എന്ന ഓപ്ഷന്‍ എടുത്ത ശേഷം താങ്കളുടെ ബോട്ടിന് ഒരു പേര് നല്‍കുക.സ്ക്രീന്‍ നെയിം എന്നയിടത് താങ്കള്ക് ലഭിക്കേണ്ട ചാറ്റ് ബോട്ട് വിലാസം ലഭിക്കും.ഉദാഹരണത്തിന് ഞാന്‍ ചെയ്തതിനു കൊടുത്തിരിക്കുന്നത്‌ boolokam@bot.im എന്നതാണ് .ഈ വിലാസമാണ് ജാബര്‍/എക്സ്.എം.പി.പി പ്രോട്ടോക്കോള്‍ പിന്തുണയ്ക്കുന്ന ചാറ്റ് ലിസ്റ്റില്‍ ചേര്‍ക്കേണ്ടത്.തുടര്‍ന്ന് bot URL ല്‍ ആണ് താങ്കള്‍ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ഫയല്‍ ചേര്‍ക്കേണ്ടത്.ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ boolokam@bot.im ഐഡിയുമായി നമ്മുടെ സംവിധാനം ബന്ധപ്പെടുത്തുക എന്നതാണ്. HTTP സംവിധാനത്തിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കുവാനും മറുപടികള്‍ അയക്കുവാനും കഴിയുന്നവയും, URL ഉള്ളതുമായ ഒരു സംവിധാനമാണ് ഇത്.പ്രോഗ്രാം ചെയ്യുന്നതിനുള്ള സ്റെപ്പുകള്‍ താഴെ ചേര്‍ക്കുന്നു.

ചാറ്റ് ബോട്ട് പ്രോഗ്രാമിംഗ് വശമുള്ളവര്‍ക്ക് സ്വയമായി ചാറ്റ് ബോട്ട് പ്രോഗ്രാം ഒരു നോട്ട് പാഡില്‍ ചേര്‍ത്തു ,php എങ്കില്‍ എക്സ്റെന്ഷന്‍ മാറ്റി ‘your-filename ‘.php എന്ന രീതിയില്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.തുടര്‍ന്ന് താങ്കള്‍ ഒരു സെര്‍വറിന്റെ മീഡിയ അപ്പ്ലോഡില്‍ അപ്‌ലോഡ്‌ ചെയ്യുക .തുടര്‍ന്ന് ലഭിക്കുന്ന URL ആണ് മേല്‍പ്പറഞ്ഞ bot URL ആയി imified.com ല്‍ ചേര്‍ക്കേണ്ടത് തുടര്‍ന്ന് create new bot എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ഇതോടെ നിങ്ങളുടെ ചാറ്റ് ബോട്ട് പ്രവര്‍ത്തന ക്ഷമമായിരിക്കുകയാണ്.

പ്രോഗ്രാമിംഗ് അറിയാത്തവര്‍ക്ക് ഒരു പരീക്ഷണ പ്രോഗ്രാം സംവിധാനം ചേര്‍ക്കുന്നു.ഉദാഹരണത്തിന് താങ്കള്‍ ചാറ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ സമാനമായ വാക്കുകള്‍ തിരിച്ചു ചാറ്റ് ബോക്സില്‍ കാണിക്കുന്ന ഒരു പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു.

// Get all the related keywords from Google Suggest
$u = “http://google.com/complete/search?output=toolbar”;
$u = $u . “&q=” . $_REQUEST['msg'];

// Using the curl library since dreamhost doesn’t allow fopen
$ch = curl_init();
curl_setopt($ch, CURLOPT_URL, $u);
curl_setopt($ch, CURLOPT_HEADER, 0);
curl_setopt($ch, CURLOPT_RETURNTRANSFER, 1);

$xml = simplexml_load_string(curl_exec($ch));
curl_close($ch);

// Parse the keywords and echo them out to the IM window
$result = $xml->xpath(‘//@data’);
while (list($key, $value) = each($result)) {
echo $value .”
”;
}
?>

ഇത് ഒരു Notepad ഫയലില്‍ കോപ്പി ചെയ്തു അതിന്റെ എക്സ്റെന്ഷന്‍ .php എന്നാക്കി സേവ് ചെയ്യുക.അത് താങ്കള്‍ ഏതെങ്കിലും സെര്‍വറില്‍ അപ്‌ലോഡ്‌ ചെയ്യുക.ഇവിടെ ഞാന്‍ ചെയ്തിരിക്കുന്നത്.
nedumavupalli.5gigs.net എന്ന എന്റെ ഒരു സൈറ്റിലെ മീഡിയ ലൈബ്രറിയില്‍ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നു.അപ്പോള്‍ എനിക്ക് ലഭിച്ച URL ഇതാണ് http://nedumavupalli.5gigs.net/wp-content/uploads/2010/10/jikku.php .ഇത് ഞാന്‍ bot URL ആയി കൊടുത്തു create ചെയ്തു .

ഇതോടെ ഞാന്‍ പരീക്ഷിച്ച ചാറ്റ് ബോട്ട് പ്രവര്‍ത്തന ക്ഷമമായി കഴിഞ്ഞു.ഞാന്‍ ഉണ്ടാക്കിയ ചാറ്റ് ബോട്ട് പരീക്ഷിക്കാന്‍ boolokam@bot.im എന്ന വിലാസം ചാറ്റ് ലിസ്റ്റില്‍ ചേര്‍ക്കുക.തുടര്‍ന്ന് ഏതെങ്കിലും വാക്കുകള്‍ ടൈപ്പ് ചെയ്യുക.ഫലം കാണാവുന്നതാണ്. php കോഡിംഗ് മാത്രമല്ല PHP, Perl, Python തുടങ്ങി മറ്റു പ്രോഗ്രാമുകളും ഉപയോഗിക്കാം.

ഇതിനു സമാനമായി നിര്‍മ്മിച്ച ചില ചാറ്റ് ബോട്ടുകള്‍ നിങ്ങള്‍ക്കായി പങ്കു വെക്കുന്നു:

weather@chatybot.appspotchat.com for Weather

forecast@chatybot.appspotchat.com for Weather Forecast

dict@chatybot.appspotchat.com for Dictionary

surl@chatybot.appspotchat.com for Url Shortening

translate@chatybot.appspotchat.com for Translation

കൂടുതല്‍ ഇവിടെ

നിങ്ങളും പരീക്ഷിച്ചു നോക്കു.പ്രോഗ്രാമിംഗ് അറിയില്ലെങ്കിലും ഇത് നിര്‍മ്മിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങനെയെന്നു സ്വയം പരീക്ഷിച്ചു കണ്ടെത്തു.നെറ്റില്‍ തിരഞ്ഞാല്‍ ഫ്രീ ആയി പല സഹായങ്ങള്‍ ചെയ്യാന്‍ ഉതകുന്ന php കോഡുകള്‍ സൗജന്യമായി ലഭിക്കുന്നതാണ്.പ്രോഗ്രാമിംഗ് അറിഞ്ഞാല്‍ അനേകം സൗകര്യങ്ങള്‍ ഇതിലൂടെ ചെയ്യുവാനും കഴിയും.

നോട്ട്:ചാറ്റിലൂടെ നിങ്ങള്‍ ചെയ്യുന്ന ബോട്ടിന്റെ സ്പീഡ് സെര്‍വറിന്റെ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കടപ്പാട് : labnol

2 അഭിപ്രായങ്ങള്‍:

MOIDEEN ANGADIMUGAR November 27, 2010 at 11:14 AM  

കൊള്ളാം നന്നായിട്ടുണ്ട്.

. . Home

  ©

Back to TOP