December 8, 2010

വിക്കിലീക്ക്സ്: ഒരു സൈബര്‍ യുദ്ധത്തിന്റെ കഥ


വിക്കിലീക്ക്സ് ഒരു ചരിത്രമാണ്.സ്വതന്ത്ര സംഭാഷണത്തിന്റെ പ്രതീകം,രാജാവ് നഗ്നനാണെന്നു പറഞ്ഞ കുട്ടിയുടെ അന്തരംഗമാണ് വിക്കിലീക്ക്സ് ,ഒപ്പം ഇന്ന് അടിച്ചമര്‍ത്തലിന്റെ വക്കിലേക്കു നീങ്ങുന്ന ഒരു കപ്പല്‍ കൂടിയാണ് വിക്കിലീക്സ്.ഒരു പക്ഷെ ആ കപ്പല്‍ മുങ്ങാം,അതുമല്ലെങ്കില്‍ പുനര്‍ജനിക്കാം,പുതിയ ഭാവത്തില്‍,പുതിയ രൂപത്തില്‍.ഊഹങ്ങള്‍ അസാധ്യം ..ഇനിയെന്തും സംഭവിക്കാം.
.വിക്കി ലീക്സിനു അടുത്ത തലമുറയോട് പറയാനുണ്ടാവുക ഒരു യുദ്ധത്തിന്റെ കഥയായിരിക്കും.-സൈബര്‍ യുദ്ധത്തിന്റെ കഥ.അതെ ഒരു യുദ്ധം ആരംഭിക്കുകയാണ്.ലോകം അധികമൊന്നും കണ്ടിട്ടില്ല്ലാത്ത ഒരു യുദ്ധം.


കഴിഞ്ഞ ദിവസം വിക്കി ലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍ ആയതിനു ശേഷം കാര്യങ്ങള്‍ പുകയുകയാണ്.അമേരിക്കയേയും മറ്റു ലോക രാജ്യങ്ങളെയും ഞെട്ടിച്ചു കൊണ്ട് ലക്ഷ കണക്കിന് രഹസ്യ രേഖകള്‍ പുറത്തു വിടുന്ന വിക്കിലീക്സ് അനേകം വെല്ലു വിളികള്‍ നേരിടുന്ന ഒരു സമയമായി മാറുകയാണ് ഇപ്പോള്‍ .അവരുടെ നില നില്‍പ്പിനു ആവശ്യമായ എല്ലാ മാര്‍ഗങ്ങളും ഓരോന്നായി അടച്ചു കൊണ്ടിരിക്കുകയാണ് സാമ്രാജ്യത്വ ശക്തികള്‍ .

വികി ലീക്സിനെ സെര്‍വര്‍ കാര്യങ്ങളിലും,സാമ്പത്തിക ഇടപാടുകളിലും മരവിപ്പിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷെ അവര്‍ക്ക് പിന്തുണയായി ഒരു പക്ഷം അണിചേരുകയാണ്.ലോകരാഷ്ട്രങ്ങളുടെ ഇരുണ്ട മുഖം തുറന്നു കാട്ടുന്ന വിക്കി ലീക്സിനു സഹായവുമായി അനേകം ഓണ്‍ലൈന്‍ അനോണികള്‍ തലപൊക്കി കഴിഞ്ഞു.വികി ലീക്സിനു അനുകൂലമായി വെറുതെ പ്രസംഗിച്ചിട്ട് പോകുകയല്ല ഇവര്‍ ചെയ്യുന്നത്.മറിച്ച്,വിക്കിക്ക് എതിരെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എതിരെ 'ഉശിരന്‍' സൈബര്‍ പണി നല്‍കി കൊണ്ടിരിക്കുകയാണ് .ഇത്തരം ക്യാംപെയ്ന്‍ കളില്‍ ഏറ്റവും പ്രധാനം,'operation payback 'എന്ന anonymous ഗ്രൂപ്പാണ്.ഇപ്പോള്‍ തത്സമയം അനേകം സൈറ്റുകള്‍ക്കെതിരെ സൈബര്‍ അക്ക്രമം ഉണ്ടായി കൊണ്ടിരിക്കുകയാണ്.ഓരോ നിമിഷത്തിലും ഓരോ സൈറ്റുകള്‍ വീതം പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്.ഓപ്പറേഷന്‍ പേബാക്കിനെ കുറിച്ച് രണ്ടു വാക്ക്:

ഓപ്പറേഷന്‍ പേബാക്ക് എന്ന സംഘടനയെ അവര്‍ തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്."We are an anonymous, decentralized movement which fights against censorship and copywrong."
വിക്കിലീക്സിനു പൂര്‍ണ പിന്തുണയുമായി രംഗത്ത്‌ വന്നിരിക്കുകയാണ് ഇവര്‍.സ്വാതന്ത്ര്യത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ ലോകം സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല എന്ന വാദഗതിക്കാരാണ് ഇവര്‍.വിക്കിലീക്സുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും ഇത്തരത്തില്‍ നീതി നിഷേധമുണ്ടാകുന്ന എല്ലായിടത്തും ഇവര്‍ പറന്നെത്തും.
ആദ്യം തന്നെ വിക്കിലീക്സിനെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്ന ശക്തികളെ കുറിച്ച് ഓപ്പറേഷന്‍ പേ ബാക്ക് പറയുന്നത് കാണു:

1 .EveryDNS :രാഷ്ട്ട്രീയ സമ്മര്‍ദം മൂലം വികി ലീക്സിന്റെ ഡൊമൈന്‍ നെയിം വരെ ഇവര്‍ പിന്‍വലിച്ചു.അതിനു നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:അനേകം denial-of-service attacks ഇതിലൂടെ അവര്‍ നേരിടേണ്ടി വന്നതിനാല്‍ അവര്‍ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിതരായി എന്നാണു.

2.ഫ്രഞ്ച് ഭരണകൂടം:പ്രധാനപ്പെട്ട നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വിക്കി ലീക്സ് പോലെയൊരു സൈറ്റിന്റെ ഫ്രഞ്ച് സെര്‍വര്‍കളില്‍ നിന്നും നീക്കം ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവ്.

3.ആമസോണ്‍(Amazon ):സമ്മര്‍ദത്തെ തുടര്‍ന്ന് ആമസോണിന്റെ സെര്‍വര്‍കളില്‍ നിന്നും വിക്കി ലീക്സ് നീക്കം ചെയ്യപ്പെട്ടു

4.paypal ,swiss bank ,mastercard :വിക്കിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തികൊണ്ടിരുന്ന ബാങ്ക് തുടങ്ങി മറ്റു സാമ്പത്തിക മാധ്യമങ്ങള്‍ ഫ്രീസ് ചെയ്യിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ചുരുക്കത്തില്‍ വിക്കിയുടെ എല്ലാ വാതിലുകളും അടച്ചു കൊണ്ടിരിക്കുകയാണ്.പക്ഷെ ഇവിടെ ജൂലിയന്‍ മാത്രമല്ല പോരാട്ടതിനുള്ളത്.കൂടെ സമാധാന കാംക്ഷികളായ അനേകം ആളുകളുടെ പിന്തുണ ഇതിനകം നേടികഴിഞ്ഞു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പാണ് ഓപ്പറേഷന്‍ പേ ബാക്ക്.വിക്കിയെ എല്ലായിടത്തും പൂട്ടുമ്പോള്‍ ഒരു പക്ഷെ നമ്മള്‍ ആലോചിക്കാം,വിക്കിക്ക് കൂട്ടിനാരുണ്ട്?നമ്മുടെ പേ ബാകുണ്ട് കൂട്ടിനു.

ഒരു വശത്ത് വിക്കിക്കെതിരെ യുദ്ധം അമേരിക്കയുടെയും മറ്റും പക്ഷത്ത് നിന്നും ഉണ്ടാകുമ്പോള്‍ വിക്കിയുടെ പക്ഷത്ത് ഒരു വലിയ നിര ചേരുകയാണ്.വിക്കിയെ പൂട്ടുന്നവരെ തിരിച്ചു പൂട്ടാനു ഹാക്കിംഗ് എന്ന കലയുമായി ഇവര്‍ ഇറങ്ങുകയാണ്.അമേരിക്കയുടെ ഭരണഘടനയിലെ മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയ അവകാശം പോലും ലംഘിക്കപ്പെടുകയാണെന്ന് പേബാക്ക് ചൂണ്ടി കാട്ടുന്നു.

ഇനി പേ ബാക്ക് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നോക്കാം:

-വിക്കിയെ പിന്തുണക്കുക
-വിക്കിക്ക് എതിരെ നില്‍ക്കുന്നത് ആരായാലും അവരെ അക്ക്രമിക്കുക.
-കൂടുതല്‍ പബ്ലിക് പിന്തുണ നേടുക,ക്യാംപെയ്നുകള്‍ നടത്തുക.
-വിക്കിയുടെ ശത്രുക്കള്‍ക്ക് നേരെയുള്ള അക്ക്രമങ്ങള്‍ക്ക് ഒരു ഏകീകരണം നല്‍കുക
-വിക്കിയുടെ സൈറ്റ് നശിച്ചു പോകുന്നത് ഒഴിവാക്കാന്‍ വിക്കിക്കായി ഒരു മിറര്‍ പേബാക്ക് സംഭാവന ചെയ്യുന്നു.

എന്തൊക്കെയായാലും യുദ്ധം ശക്തിപ്പെടുകയാണ്‌.ഓരോ സൈറ്റുകളും അനുനിമിഷം തകരുകയാണ്.denial-of-service സംവിധാനം ഉപയോഗിച്ചു mastercard.com ഹാക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ്.സ്വിസ് ബാങ്കിന്റെ സൈറ്റിന് നെറിയും അക്ക്രമം തുടരുകയാണ്.ഒരു പക്ഷെ അടുത്ത ലോക മഹാ യുദ്ധം ഇന്റര്‍നെറ്റില്‍ ആയിരിക്കാം നടക്കുന്നത്.എന്തായാലും കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്നു കാണാം.


വിക്കിലീക്സ് തളരുമോ അതോ അതിജീവിക്കുമോ?

ഇനി സൈബര്‍ യുദ്ധത്തിന്റെ നാളുകള്‍...ഉത്തരം ഈ യുദ്ധം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

6 അഭിപ്രായങ്ങള്‍:

arif December 8, 2010 at 10:18 PM  

good post.very soon my site will support wikileaks by giving a domain

jayanEvoor January 2, 2011 at 4:46 AM  

നല്ല പോസ്റ്റ്.

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

mayflowers January 2, 2011 at 8:54 PM  

വിക്കിലീക്സ് ഒരു പ്രതീക്ഷയാണ്..

ആളവന്‍താന്‍ January 26, 2011 at 2:53 AM  

അപ്പൊ യുദ്ധം നടക്കോ???

Anonymous,  February 19, 2011 at 7:55 AM  

Check out this site For Indian Sexy Actress Pitcures

http://indiansizzling.blogspot.com

. . Home

  ©

Back to TOP