April 18, 2011

തള്ളേ,ബ്ലോഗ്‌ മീറ്റ് കസറീട്ടാ !!

വെളുപ്പിനെ 4.30 മാനന്തവാടി സൂപ്പര്‍ഫാസ്സ്റ്റിനു വിജനമായ കുറ്റിപ്പുറത്തിന്റെ തെരുവില്‍ ഇറങ്ങിയപ്പോളും ഇത്രയധികം പ്രതീക്ഷിച്ചില്ല,തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചെറുതായി മയങ്ങിയപ്പോളും സ്വപ്‌നങ്ങള്‍ പോലും ഇതിലും വലിയതായൊന്നും കാണിച്ചില്ല, തമ്മില്‍ ഇതുവരെ ഒരിക്കല്‍ പോലും കാണാത്ത ഒരു കുടുംബത്തിലെ അംഗങ്ങള്‍ തുഞ്ചന്റെ മണ്ണില്‍ ഒത്തു ചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ക്കോ,മുന്‍വിധികള്‍ക്കോ യാതൊരു പ്രസക്തിയുമില്ലായിരുന്നു,പ്രതീക്ഷിച്ചതിലും നൂറിരട്ടി എന്ന് വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപെടുന്നു.അതുകൊണ്ടു തന്നെ ആയിരത്തിലൊരു ശതമാനം മാത്രമായ എന്റെ പ്രതീക്ഷകള്‍ ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നില്ല.തിരൂരിലെത്തിയത് വെളുപ്പിനെ,തലേന്ന് തന്നെ തുഞ്ചന്‍പറമ്പിന്റെ ഡോര്‍മെട്രിയില്‍ സ്ഥാനം പിടിച്ച ടീമില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷം തുഞ്ചന്റെ ഗേറ്റ് കടന്നു ഞാനീ ടീമുമായി ചേര്‍ന്നു,തലേന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന കൊട്ടോട്ടിക്കാരനായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്(അതിലും ബോറ്!! ;) ),നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ,പ്രതീക്ഷകള്‍ക്ക്,മുന്‍വിധികള്‍ക്ക് ബ്ലോഗ്‌ മീറ്റുകളില്‍ സ്ഥാനമില്ല. കട്ടിലില്‍ ചുരുണ്ട് കൂടി കിടന്ന ചെറുക്കനെ വലിച്ചു താഴെയിടാന്‍ ചെന്നപ്പോള്‍ കണ്ടത് ഒരു കൂതറ ചെറുക്കനെ(ഹാഷിം) ,പക്ഷെ ഈ 'ചെറുക്കന്‍' ഞങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാനാണ് കൂതറയെന്നു പലപ്പോഴും തോന്നിപ്പോയി . ഷെരീഫ് കൊട്ടാരക്കരയുടെ ഹൃദ്യമായ ഇടപെടീലും ,ബ്ലോഗില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ച പൊന്‍മുളക്കാരനും ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഒത്തിരി വക തന്നു,നിശ്ചയതീക്ഷ്ണതയുടെ പര്യായം സാദിക്ക് ഭായി എനിക്ക് വിസ്മയമായി. തോന്ന്യാസി ചില വ്യക്തിപരമായ കാരണങ്ങളാല്‍ രാവിലെ തന്നെ തുഞ്ചന്‍ പറമ്പില്‍ നിന്നും വിട വാങ്ങി.

http://desmond.imageshack.us/Himg810/scaled.php?server=810&filename=nokia5235956.jpg&xsize=640&ysize=640

കൂട്ടത്തില്‍ ഏറ്റവും പാവത്താന്റെ കൂടെ തുഞ്ചന്‍ പറമ്പൊന്നു ചുറ്റി കാണാന്‍ തീരുമാനിച്ചു,പക്ഷെ ഞങ്ങള്‍ ചെന്ന്പെട്ടത് മീറ്റിലെ കാവല്‍ക്കാരന്റെ കാല്‍ ചുവട്ടിലാണ് 'പിറേറ്റ്സ് ഒരു കരീബിയ'നെ അനുസ്മരിപ്പിക്കുന്ന തുഞ്ചന്റെ പട്ടി!! 'തുഞ്ചന്റെ കിളിയെ കാണാന്‍ പോയിട്ട് തുഞ്ചന്റെ പട്ടിയെ കണ്ടു' എന്ന മട്ടിലായി ചിലരുടെ മോന്ത!!


http://desmond.imageshack.us/Himg29/scaled.php?server=29&filename=72889181.jpg&xsize=640&ysize=640

ഇന്നത്തെ മീറ്റ്‌ വളരെയധികം വ്യത്യസ്തമാക്കുന്നതിന്റെ അവസാനവട്ട തന്ത്രങ്ങളില്‍ തുടങ്ങി തുഞ്ചന്‍പറമ്പിനെ കമിതാക്കളുടെ 'കറുത്ത കരങ്ങളില്‍' നിന്നും രക്ഷിക്കാന്‍ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവേണ്ടത് ആധുനിക സമൂഹത്തിന്റെ അത്യാവശ്യങ്ങളില്‍ ഒന്നാണെന്ന് വരെ ഷെരീഫ് കൊട്ടാരക്കര ഞങ്ങളോട് പറഞ്ഞു.(ഹമ്മേ!), 'ഇതിയാന് അസൂയയാണെന്ന് ആരോ മുറുമുറുത്തപ്പോള്‍ ഷെരീഫ് ഇക്കായ്ക്ക് 'നാണ്‍ വന്നു,നാണ്‍ വന്നു' കമിതാക്കളെ ആവാഹിച്ച ഒരു മരത്തില്‍ ശരണം പ്രാപിച്ചു,കീഴടങ്ങി.
http://desmond.imageshack.us/Himg695/scaled.php?server=695&filename=nokia5235961optimized.jpg&xsize=640&ysize=640

ചെറായി മീറ്റില്‍ 'അനോണികള്‍' ബാനര്‍ കെട്ടി എന്ന വിമര്‍ശനം ഇത്തവണ ഒഴിവാക്കാന്‍ 'സനോണികള്‍' തന്നെ ബാനറും ,ഉണ്ട നൂലുമായി കളത്തിലിറങ്ങി, ചിലര്‍ പറഞ്ഞു വാഴയില്‍ കെട്ടാമെന്നു,ചിലര്‍ പറഞ്ഞു അന്തരീക്ഷത്തില്‍ തൂക്കിയിടാമെന്നു,ചില പറഞ്ഞു നിലത്തിട്ടേക്കാന്‍ ഒടുവില്‍ എവിടെയോ ബാനര്‍ കെട്ടി അവര്‍ പണ്ടാരമടക്കി!!

http://desmond.imageshack.us/Himg291/scaled.php?server=291&filename=nokia5235958.jpg&xsize=640&ysize=640

നിലീനത്തിന്റെ സാന്നിധ്യത്തോടെ റജിസ്ട്ട്രെഷന്‍ കൌണ്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു,റെജി ചേട്ടനും മറ്റും ഒപ്പമുണ്ടായിരുന്നു,വരുന്നവരുടെ കഴുത്ത് ഞെരിക്കാന്‍ ഐ ഡി ടാഗും റെഡിയായി 'ബ്ലോഗ്ഗര്‍ കഴുത്തുകളെ' കാത്തിരുന്നു.

http://desmond.imageshack.us/Himg714/scaled.php?server=714&filename=dscn1936x.jpg&xsize=640&ysize=640

അവിടുന്നും ഇവിടെ നിന്നുമായി ആരൊക്കെയോ എത്തി തുടങ്ങി,കൌണ്ടറില്‍ 'മുടിഞ്ഞ ഇടി',ഭക്ഷണ കമ്മറ്റിക്കാരുടെ മുഖത്തു വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞിരുന്നു. :)

http://desmond.imageshack.us/Himg862/scaled.php?server=862&filename=nokia5235963optimized1.jpg&xsize=640&ysize=640

എങ്കിലും കൊട്ടോട്ടിക്കാരന്‍ ഏവരെയും അകത്തു ബിരിയാണി (Air Biriyani) ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന മട്ടില്‍ സ്വാഗതം ചെയ്തു.

http://desmond.imageshack.us/Himg694/scaled.php?server=694&filename=dscn1908optimized.jpg&xsize=640&ysize=640

ഇവനേതാ ചന്ദ്രനില്‍ നിന്നും മീറ്റ്‌ കൂടാന്‍ വന്നതാണോ?
(ലഡ്ഡുകുട്ടനെ കണ്ടു സമീപ വാസികള്‍ വിരണ്ടു)

http://desmond.imageshack.us/Himg828/scaled.php?server=828&filename=dscn2017optimized.jpg&xsize=640&ysize=640എക്സ്യ്കൂസ് മീ, ഇവിടെയാണോ ഈ മീറ്റ് എന്ന സംഗതി മേടിക്കാന്‍ കിട്ടുന്നത്?കിലോയിക്കെന്താ വില?
(നാമൂസ് എത്തിക്കഴിഞ്ഞു)

http://desmond.imageshack.us/Himg27/scaled.php?server=27&filename=dscn2022optimized.jpg&xsize=640&ysize=640

മീറ്റ് മുതലാളി: മീറ്റ് കൂടാന്‍ വന്നതാണോ?
കുമാരന്‍ :ഏയ്‌,ഞാന്‍ അത്തരക്കാരനല്ല ,ലങ്കോട്ടി മുക്കില്‍ വന്നപ്പോള്‍ ഇങ്ങോട്ട് കയറിയെന്നേയുള്ളൂ .
(കുമാരനും ടീമും)

http://desmond.imageshack.us/Himg710/scaled.php?server=710&filename=dscn1904optimized.jpg&xsize=640&ysize=640

നന്ദേട്ടന്റെ 'ദിവാസ്വപ്നം' ;ജയന്‍ ഡോക്റ്ററും,വാഴക്കോടനും സാക്ഷി !

http://desmond.imageshack.us/Himg121/scaled.php?server=121&filename=dscn1942optimized1.jpg&xsize=640&ysize=640

നിങ്ങള്‍ക്കറിയുമോ ഈ മീറ്റ്‌ മീറ്റെന്നു പറയുന്ന സാധനം എവിടെയുണ്ടായതാ ?? .... മാണി സാറിന്റെ നാട്ടില്‍ ...ശ്ശെ!! .നമ്മടെ പലായില്ലേ...!!
(സുനില്‍ കൃഷ്ണന്‍)

വല്യ കാര്യമായി പോയി എന്ന മട്ടില്‍ കേള്‍വിക്കാര്‍.

http://desmond.imageshack.us/Himg829/scaled.php?server=829&filename=dscn1977optimized.jpg&xsize=640&ysize=640

ഡോ മനുഷ്യാ!! ലാപ്പ് ഓണാക്കിയിട്ട് ടച്ച്പാഡില്‍ ഇട്ട് തൂക്കടോ,ഇങ്ങേരോക്കെ എവിടുന്നു വരുന്നോ!!
(പ്രിയങ്കരനായ ജയന്‍ ഡോക്ടര്‍)

http://desmond.imageshack.us/Himg19/scaled.php?server=19&filename=dscn2005optimized.jpg&xsize=640&ysize=640

മഹേന്ദ്ര ജാലം!!


http://desmond.imageshack.us/Himg840/scaled.php?server=840&filename=dscn2006optimized.jpg&xsize=640&ysize=640

ഇടക്കൊരു യൂത്ത് അസോസിയേഷന്‍,ജാബിര്‍ മിസ്സിംഗ്‌!!
(ജിക്കു, ദിലീപ്,പത്രക്കാരന്‍,കണ്ണന്‍)
http://desmond.imageshack.us/Himg860/scaled.php?server=860&filename=dscn1899optimized.jpg&xsize=640&ysize=640


ക്ലാരയുടെ കഥകള്‍ കേട്ടിടുണ്ടോ നിങ്ങള്‍?
(മഹേഷ വിജയന്‍ വാചാലനായപ്പോള്‍)

http://desmond.imageshack.us/Himg151/scaled.php?server=151&filename=dscn1909optimized.jpg&xsize=640&ysize=640
"ഹലോ മൈക്ക് ചെക്ക്,ഹലോ മൈക്ക് ചെക്ക് "
വേദിയില്‍ നിന്നും ഷെരീഫ് ഇക്കയുടെ ശബ്ദം.

http://desmond.imageshack.us/Himg21/scaled.php?server=21&filename=dscn1917optimized.jpg&xsize=640&ysize=640

സ്വന്തം ബ്ലോഗിന്റെ ദൃശ്യപശ്ചാത്തലത്തില്‍ ഓരോരുത്തരും പരിചയപ്പെടുത്തുന്നു,ഷെരീഫ് ഇക്ക നേതൃത്വം നല്‍കുന്നു.

http://desmond.imageshack.us/Himg821/scaled.php?server=821&filename=dscn1925optimized.jpg&xsize=640&ysize=640

http://desmond.imageshack.us/Himg691/scaled.php?server=691&filename=dscn1929optimized.jpg&xsize=640&ysize=640

അല്പം 'വലിയ' പരിചയപ്പെടുത്തല്‍!!
(സജീവേട്ടന്‍)
http://desmond.imageshack.us/Himg849/scaled.php?server=849&filename=dscn1933optimized.jpg&xsize=640&ysize=640


മീറ്റിന്റെ ഇടയ്ക്കു എങ്ങനെ മുങ്ങാം എന്നതിനെ കുറിച്ച് പുറത്തു ചര്‍ച്ച നടക്കുന്നു

http://desmond.imageshack.us/Himg710/scaled.php?server=710&filename=dscn2013optimized.jpg&xsize=640&ysize=640

മീറ്റിനു 'പുറംതിരിഞ്ഞു' നില്‍ക്കുന്നവര്‍!!!

http://desmond.imageshack.us/Himg38/scaled.php?server=38&filename=dscn2014optimized.jpg&xsize=640&ysize=640

പുറത്തു പുസ്തകവില്പന തകൃതി

http://desmond.imageshack.us/Himg135/scaled.php?server=135&filename=dscn1937optimized.jpg&xsize=640&ysize=640

വാഴക്കോടന്റെ മാപ്പിള പാട്ടും കുട്ടികളുടെ കലാപരിപാടികളും സദസിനു പുതിയ ഭാവം പകര്‍ന്നു
തുടര്‍ന്ന് സാധാരണ കാണുന്ന ബ്ലോഗ്‌ അഗ്ഗ്രിഗേറ്റര്‍കളില്‍ നിന്നും വ്യത്യസ്തമായി 'ബ്ലോഗ്‌ വായനശാല' എന്നൊരു പുത്തന്‍ ആശയത്തെ സദസില്‍ ഹാഷിം അവതരിപ്പിച്ചു.

http://desmond.imageshack.us/Himg193/scaled.php?server=193&filename=nokia5235968.jpg&xsize=640&ysize=640
നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ തുഞ്ചന്‍പറമ്പ് സ്മരണിക പ്രകാശനം.പ്രശസ്ത എഴുത്തുകാരന്‍ ശ്രീ.കെ.പി.രാമനുണ്ണിയില്‍ നിന്നും സ്മരണികയുടെ ആദ്യ പ്രതി സാദിഖ് ഏറ്റു വാങ്ങി.സുവനീര്‍ കോപ്പികള്‍ ലഭിക്കാത്ത സങ്കടം ചിലരില്‍ ഉണ്ടായിരുന്നെങ്കിലും ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തില്‍ അതലിഞ്ഞില്ലാതെയായി.
http://desmond.imageshack.us/Himg132/scaled.php?server=132&filename=nokia5235970optimized.jpg&xsize=640&ysize=640
തുടര്‍ന്ന് ബ്ലോഗ്‌ പുസ്തകങ്ങളായ കൃതി പബ്ലിക്കേഷന്‍സിന്റെ 'കാ വാ രേഖയുടെയും',സിയെല്ലസ് ബുക്സിന്റെ മൂന്ന് പുസ്തകങ്ങളായ ഓക്സിജന്‍ , നേരുറവകള്‍, മൌനജ്വാലകള്‍ എന്നിവയുടെയും പ്രകാശനം ശ്രീ.കെ പി രാമനുണ്ണി നിര്‍വ്വഹിച്ചു.

http://desmond.imageshack.us/Himg88/scaled.php?server=88&filename=nokia5235972.jpg&xsize=640&ysize=640

ആദ്യകാലത്ത് ആധുനിക സാങ്കേതിക വിദ്യകളോട് എതിര്‍പ്പ് വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും ഇത്തരം കൂട്ടായ്മകള്‍ ഈയെഴുത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

മനോരമ ന്യൂസ്‌ @ മീറ്റ്‌

http://desmond.imageshack.us/Himg109/scaled.php?server=109&filename=dscn1992optimized.jpg&xsize=640&ysize=640

http://desmond.imageshack.us/Himg864/scaled.php?server=864&filename=dscn1993.jpg&xsize=640&ysize=640
വിക്കിപീടിയായെ കുറിച്ചുള്ള ഹബീബിന്റെ ക്ലാസും ഇന്‍ഫോ മാധ്യമം എഡിറ്റര്‍ ശ്രീ.വി കെ അബ്ദുവിന്റെ ബ്ലോഗ്‌ ശില്പശാലയും കൂടുതല്‍ ആളുകളെ ഈയെഴുത്തിന്റെ പാതയിലേക്ക് കൊണ്ടു വരാന്‍ ഉത്തകുന്നതായി മാറി.ബ്ലോഗിലെ സിനിമാ നിരൂപകന്‍ ഷാജി ടീ യൂവിന്റെ ചിത്ര പ്രദര്‍ശനവും നടന്നു.

ഈറ്റ്@മീറ്റ്‌

തുഞ്ചന്‍ പറമ്പിലെ ഊട്ടുപുരയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രം കുറിക്കുകയായിരുന്നു സജീവേട്ടന്റെ നേതൃത്വത്തില്‍ മലയാളം ബ്ലോഗ്ഗര്‍മാര്‍!!!

http://desmond.imageshack.us/Himg64/scaled.php?server=64&filename=dscn2010optimized.jpg&xsize=640&ysize=640

ജാഗ്രതൈ...പോസ്റ്റിട്ടു നാറ്റിക്കും കേട്ടോ,മര്യാദക്ക് അച്ചാറു നക്കിയിട്ടു പോകാന്‍ നോക്ക് മക്കളെ!!
(ജയന്‍ ഡോക്ടര്‍ പോട്ടം പിടുത്തം തന്റെ ജന്മാവകാശം എന്ന മട്ടില്‍ ഊട്ടുപുരയില്‍)

http://desmond.imageshack.us/Himg263/scaled.php?server=263&filename=dscn2015optimized.jpg&xsize=640&ysize=640


പ്രിയ ലതി ചേച്ചി

http://desmond.imageshack.us/Himg21/scaled.php?server=21&filename=dscn2018optimized.jpg&xsize=640&ysize=640

ഞാനൊരു കക്ഷി രാഷ്ട്രീയക്കാരനല്ല!!
(നാമൂസ് പിടിവിടുന്നില്ല)

http://desmond.imageshack.us/Himg194/scaled.php?server=194&filename=dscn2024optimized.jpg&xsize=640&ysize=640

സജീവേട്ടന്റെ ക്രൂരകൃത്യം നാലാംഖണ്ഡം!!

http://desmond.imageshack.us/Himg13/scaled.php?server=13&filename=nokia5235983optimized.jpg&xsize=640&ysize=640

http://desmond.imageshack.us/Himg576/scaled.php?server=576&filename=dscn1969optimized.jpg&xsize=640&ysize=640

വിട പറയുമ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്നും പിരിയുന്ന ഒരു പ്രതീതിയായിരുന്നു,എന്റെ കണ്ണുകള്‍ നിറഞ്ഞെങ്കിലും,നിര്‍ഭാഗ്യവശാല്‍ ഒരു ക്യാമറ കണ്ണുകള്‍ക്ക്‌ ആ ദൃശ്യം പകര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയത് ഈ മീറ്റിന്റെ വലിയ ഒരു പരാജയമായി ഞാന്‍ കാണുന്നു.:) സജീവേട്ടന്റെ ആവാഹനം ഇവിടെ ചേര്‍ത്തുകൊണ്ടു ഈ പോസ്റ്റ് നിര്‍ത്തട്ടെ,അടുത്ത മീറ്റിനും നിങ്ങളുണ്ടാവില്ലേ?

http://desmond.imageshack.us/Himg508/scaled.php?server=508&filename=nokia52351000.jpg&xsize=640&ysize=640
എക്സ്ക്ലൂസീവ്:
മീറ്റ്‌ മുതലാളി തുഞ്ചന്‍ പറമ്പില്‍ ആത്മഹത്യാ ശ്രമം നടത്തി.
മീറ്റ് നടത്തി കുടുംബം വെളുത്ത കൊട്ടോട്ടിക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ചിത്രം ചുവടെ ചേര്‍ക്കുന്നു. മീറ്റിന്റെ ബാനര്‍ കെട്ടിയ ഉണ്ടനൂലില്‍ തന്നെ ജീവനൊടുക്കുമെന്ന് സാബു കൊട്ടോട്ടി നേരത്തെ തന്നെ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
:)
http://desmond.imageshack.us/Himg638/scaled.php?server=638&filename=nokia5235962.jpg&xsize=640&ysize=640Pictures:Jikku&Jabir

105 അഭിപ്രായങ്ങള്‍:

റഫീക്ക് കിഴാറ്റൂര്‍ April 18, 2011 at 3:47 AM  

വിവരണവും കസറീട്ടുണ്ട് കെട്ടോ..............ഫോട്ടോകൾ കുറേയേറെ ഇവിടെയുണ്ട്. http://rafeeqkizhattur.blogspot.com/2011/04/blog-post_18.html

ചെറുവാടി April 18, 2011 at 3:49 AM  

സ്റ്റൈലന്‍ റിപ്പോര്‍ട്ടിംഗ് ജിക്കു.
നല്ല രസായി പറഞ്ഞു

Ranjith Chemmad / ചെമ്മാടന്‍ April 18, 2011 at 3:51 AM  

മീറ്റ് ഫോട്ടോ തപ്പി മറ്റുത്തു...
നല്ല വിവരണവും, ചിത്രങ്ങളും...
നന്ദിയെടാ.....

നൗഷാദ് അകമ്പാടം April 18, 2011 at 4:15 AM  

തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വിവരങ്ങളും ലിങ്കുകളും ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
നന്ദി.

ഇതാണു ലിങ്ക് :http://entevara.blogspot.com

ആറങ്ങോട്ടുകര മുഹമ്മദ്‌ April 18, 2011 at 4:29 AM  

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള ഇതുവരെ വായിച്ച വിവരണങ്ങളിൽ നിന്നും ഇതു തികച്ചും വിത്യസ്തമായി അനുഭവപ്പെട്ടു.ചിത്രങ്ങളും നന്നായി.അഭിനന്ദനങ്ങൾ.

നികു കേച്ചേരി April 18, 2011 at 5:08 AM  

അങ്ങിനെ കുറച്ചു ഫോട്ടോ കണ്ടു...

ആളവന്‍താന്‍ April 18, 2011 at 5:11 AM  

ഹ ഹ ആ എക്സ്ക്ലൂസിവ് ആണ് ഈ പോസ്റ്റിന്റെ ഹൈലൈറ്റ്‌. കലക്കി വയറിളക്കിയെടാ!!!

കൂതറHashimܓ April 18, 2011 at 5:16 AM  

ആഹാ നല്ലത്... :)
അവസാന ഫോട്ടോ.. ഹഹ് അഹഹ് അഹ അഹ് ഹാഹഹ് അഹഹാ‍ാ

ഓലപ്പടക്കം April 18, 2011 at 5:18 AM  

വിവരണം നന്നായെടാ, ഒരു മാസം കഴിഞ്ഞു മീറ്റ് വച്ചിരുന്നേ ഏയുള്ളവനും പങ്കെടുക്കാമാരുന്നു. :(

പകല്‍കിനാവന്‍ | daYdreaMer April 18, 2011 at 5:19 AM  

കലക്കന്‍.. :) താങ്ക്സ്
ഹഹ .. കൊട്ടോട്ടി കത്തൊന്നും എഴുതി വെച്ചില്ലേ? :)

Rakesh April 18, 2011 at 5:51 AM  

തുഞ്ചന്‍ പറമ്പില്‍ എത്താനായില്ല., അടുത്ത സുഹൃത്തിന്റെ കല്യാണം ആയിരുന്നു., അടുത്ത മീറ്റില്‍ ഞാന്‍ ഉണ്ട് മുന്നില്‍..

Rakesh April 18, 2011 at 5:51 AM  

vivaranam nannayirunnu., photosum

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് April 18, 2011 at 5:52 AM  

നല്ല വിവരണം..എല്ലാവരുടെയും ചിത്രങ്ങളും അടിക്കുറിപ്പും നന്നായി ...ആശംസകള്‍ നന്ദിയുണ്ട് കേട്ടാ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് April 18, 2011 at 5:58 AM  

കൊട്ടോട്ടി ആണു താരം :) തകർത്തു വാരി..

OAB/ഒഎബി April 18, 2011 at 5:58 AM  

എല്ലാം നന്നായി.
കൊട്ടോട്ടിയുടെ കുടുംബം കലങ്ങും!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി April 18, 2011 at 5:59 AM  

ബ്ലോഗ്‌ മീറ്റിനെക്കാള്‍ ഗംഭീരം ആയിട്ടുണ്ട് ജിക്കുവിന്റെ ഈ വിവരണം എന്ന് തോന്നി ഇത് വായിച്ചപ്പോള്‍.. മലപ്പുറത്തെ ബ്ലോഗ്‌ കൂട്ടായ്മ ഗംഭീര വിജയം ആക്കിയ എല്ലാ ബ്ലോഗേര്‍സ്-നും ആശംസകള്‍ നേരുന്നു... :))

ismail chemmad April 18, 2011 at 6:20 AM  

കലക്കന്‍ മീറ്റ്‌ പോസ്റ്റ്‌ . ചിത്രങ്ങള്‍ കഥ പറഞ്ഞു. ആശംസകള്‍ ജിക്കൂ

ബഷീര്‍ Vallikkunnu April 18, 2011 at 6:20 AM  

മീറ്റില്‍ പങ്കെടുത്ത പ്രതീതി. ജിക്കുവിന്റെ റിപ്പോര്‍ട്ടിംഗ് സ്കില്‍ എടുത്തു കാണുന്നുണ്ട്. കസറീട്ടാ !!

മഞ്ഞുതുള്ളി (priyadharsini) April 18, 2011 at 6:22 AM  

ഞങ്ങളുടെ മണ്ട്ഡലം സ്ഥാനാര്‍ഥി [ലതിക സുഭാഷ്‌]വന്ന വിവരം ഇപ്പോഴാണ് അറിഞ്ഞത്...ജിക്കുവിന്റെ വിവരണത്തില്‍ നിന്ന് എല്ലാവരെയും പരിചയപ്പെട്ടു...വളരെ നല്ല പോസ്റ്റ്‌..

ഷബീര്‍ (തിരിച്ചിലാന്‍) April 18, 2011 at 6:30 AM  

അടിപൊളി അവതരണം... രാവിലെ മുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കാ നല്ലൊരു വിവരണത്തിന് വേണ്ടി. ഇത് നീതി പുലര്‍ത്തി... ആശംസകള്‍

Jefu Jailaf April 18, 2011 at 6:50 AM  

എന്തിനാ അധികം.. ഇതൊന്നു പോരെ .. അടിപൊളി..

krish | കൃഷ് April 18, 2011 at 6:55 AM  

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള സചിത്ര വിവരണം കലക്കി. മീറ്റിൽ വന്നപോലെ ഒരു പ്രതീതി.

നമ്മുടെ കാർട്ടൂ ഇലക്ക് മുന്നിലിരുന്ന് വിളമ്പുകാർ ഇനിയും ഈ വഴിക്ക് വരില്ലേ എന്ന് നോക്കിയുള്ള ആ ഇരിപ്പ്.. ഹോ സഹിക്കാനാവുന്നില്ല. :)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ April 18, 2011 at 6:58 AM  

ജിക്കൂ ഒന്നാംതരം റിപ്പോർട്ട്...
തിരൂർ മീറ്റിൽ പങ്കെടുക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല. ഇനി മറ്റൊരവസരത്തിൽ കൂടാം....
ചിത്രങ്ങൾക്ക് അടിക്കുറിപ്പുകളെഴുതിയത് ആളുകളെ അറിയാൻ വളരെ സൌകര്യമായി...
എല്ലാ ആശംസകളും നേരുന്നു...

Sameer Thikkodi April 18, 2011 at 7:08 AM  

വിവരണത്തിനും സചിത്ര റിപ്പോർട്ടിനും നന്ദി...

മീറ്റിനു പങ്കെടുത്ത പോലെ ഒരനുഭവം ... മീറ്റ് വിതൗട് ഈറ്റ്....


വീണ്ടൂം വീണ്ടും നന് റി..... :)

ജാബിര്‍ മലബാരി April 18, 2011 at 7:10 AM  

കിടു ക്കിടിലന്‍ റിപ്പോര്‍ട്ട്

BIJU KOTTILA April 18, 2011 at 7:29 AM  

കൊണ്ടോട്ടിക്ക് എല്ലാവിധ ചരമാശംസകളൂം നേരുന്നു

ശ്രദ്ധേയന്‍ | shradheyan April 18, 2011 at 7:36 AM  

അസൂയപ്പെടുകയല്ലാതെ എന്ത് ചെയാന്‍!!!

അച്ചായന് April 18, 2011 at 7:40 AM  

വരാൻ കഴിയാഞ്ഞതിലുള്ള സങ്കടവും കാശില്യായ്മയും ഇവിടെ അറിയിക്കുന്നു. അടുത്ത കൊല്ലം മര്യാദക്ക് കോട്ടയത്ത് വെച്ചോണം എന്നുള്ള മുന്നറിയിപ്പും തരുന്നു!

പാവത്താൻ April 18, 2011 at 7:48 AM  

നല്ല വിവരണം.നല്ല ചിത്രങ്ങള്‍. നന്നായി

ധനലക്ഷ്മി April 18, 2011 at 7:55 AM  

ജിക്കു ഒരു നല്ല റിപ്പോര്‍ട്ടര്‍ ആണ് കേട്ടോ..വരാന്‍ പറ്റാത്തതിലുള്ള വിഷമം ഇത് വായിച്ചപോള്‍ തീര്‍ന്നു

sm sadique April 18, 2011 at 8:08 AM  

അടിപൊളി അവതരണം.
അടിപൊളി അവസാനം.

വൈരങ്കോടന്‍ April 18, 2011 at 8:12 AM  

നന്നായിട്ടുണ്ട്‌്‌്‌
എന്റെ ഫോട്ടോ എടുത്തീല അല്ലേ.....

keraladasanunni April 18, 2011 at 8:14 AM  

അടുത്ത മീറ്റിലും പങ്കെടുക്കണമെന്ന് ഇപ്പോഴേ തീരുമാനിച്ചു.

അനില്‍കുമാര്‍ . സി.പി April 18, 2011 at 8:36 AM  

ജിക്കൂ, വരാൻ പറ്റാഞ്ഞ വിഷമം നിന്റെ വിവരണം വായിച്ചപ്പോൾ മാറി കേട്ടോ.

Esahaque Eswaramangalam April 18, 2011 at 8:48 AM  

നല്ല രസകരമായ അവതരണം.... ജിക്കു നന്നായി എഴുതിയിരിക്കുന്നു.... തുഞ്ചന്റെ മണ്ണില്‍ ഒത്തു ചേര്‍ന്ന ഓരോ ബ്ലോഗേഴ്സിനും നന്ദി.... എല്ലാ വര്‍ഷവും ഇത് പോലെ, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകള്‍ ഇല്ലാതെ കൂടി ചേരാനും, വിശേഷങ്ങള്‍ പങ്കു വെക്കാനും, ഒപ്പം തന്നെ കാലികമായ വിഷമങ്ങളില്‍ ആകുലപ്പെടാനും, അത്തരം വിഷമങ്ങള്‍ക്ക് പരിഹാരം തേടാനും ഓരോ മീറ്റിനും കഴിയട്ടെ.... ഈ മീറ്റിന്റെ സാമൂഹികമായ ദൌത്യം എന്തായിരുന്നു എന്നത് എനിക്കറിയില്ല, എന്തായിരുന്നാലും അത് നല്ലതായിരുന്നു എന്ന് മനസ്സിലാക്കട്ടെ... എല്ലാവര്ക്കും നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ, അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.

എല്ലാവരുടെയും
- ഈശ്വരമംഗലം -

നന്ദകുമാര്‍ April 18, 2011 at 8:53 AM  

ഹഹഹ കസറന്‍

ചിത്രങ്ങളും വിവരണങ്ങളും കൊള്ളാം. പല തിരക്കുകള്‍ മൂലം പലരോടും വിശദമായി സംസാരിക്കാനും സാധിച്ചില്ല എന്നതും ഇപ്പോള്‍ വിഷമമുണ്ടാക്കുന്നു.

കാരിക്കേച്ചര്‍ സൂപ്പര്‍!!

എന്‍.ബി.സുരേഷ് April 18, 2011 at 9:04 AM  

നല്ല എഴുത്ത് കുറച്ചുകൂടി വിശദാംശങ്ങൾ ആവാമായിരുന്നു. ചിത്രങ്ങൾ പലതും ഓപ്പൺ ആവുന്നില്ല

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ April 18, 2011 at 9:07 AM  

രാവിലെ മുതല്‍ മീറ്റ്‌ റിപ്പോര്‍ട്ട്‌ തേടി നടന്ന എനിക്ക് വയര്‍ നിറഞ്ഞു .......നന്ദി

ശിഹാബ് മൊഗ്രാല്‍ April 18, 2011 at 9:23 AM  

നല്ല റിപ്പോർട്ട്.. വായിച്ചു രസിച്ചു.

കമ്പർ April 18, 2011 at 9:38 AM  

നൈസ്..
നല്ല വിവരണം..
ആശംസകൾ

സുനിൽ കൃഷ്ണൻ(Sunil Krishnan) April 18, 2011 at 9:54 AM  

നന്നായിരിക്കുന്നു ജിക്കൂ...നല്ല വിവരണം...

ആശംസകള്‍ !

Cartoonist April 18, 2011 at 10:12 AM  

hahaha !

aa hanging kottotti thakarthu !

www-indiablooming April 18, 2011 at 10:14 AM  

കാക്കിരി-പീക്കിരി ബ്ലോഗു നാമങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സുന്ദരമുഖങ്ങള്‍ കൊറെയൊക്കെ കാണാനിടയായതില്‍ സന്തോഷമായി. വിവരങ്ങള്‍ക്കും ഫോട്ടോകള്‍ക്കും സത്യാന്വേഷകനു നന്ദി.

Elizabeth Sonia Padamadan April 18, 2011 at 10:28 AM  

Superb Jikku.. i liked the narration :) missed it :(

Kavya | മിണ്ടാപ്പൂച്ച April 18, 2011 at 10:40 AM  

തകര്‍പ്പനായ് എഴുതീട്ടുണ്ട് ജിക്കൂ..മീറ്റൂം അങ്ങനെ താന്നാരുന്നൂന്ന് മനസ്സിലാക്കുന്നു.എത്തിയവര്‍ക്ക് ആശംസകള്‍.പിന്നെ എത്താന്‍ കഴിയാത്തവര്‍ക്കായി ഈ പോസ്റ്റിട്ട ജിക്കുവിനും.

sherriff kottarakara April 18, 2011 at 11:10 AM  

മുഖം മനസില്‍ നിന്നും മാഞ്ഞിട്ടില്ല. നന്ദി അനിയാ! ചിത്രങ്ങള്‍ ഗംഭീരമായി .

കുഞ്ഞൂസ് (Kunjuss) April 18, 2011 at 11:15 AM  

ഒരു തല്‍സമയ സംപ്രേക്ഷണം പോലെ വളരെ മനോഹരമായി ജിക്കൂ... ആദ്യാവസാനം മീറ്റില്‍ പങ്കെടുത്ത പ്രതീതി...!

sujith April 18, 2011 at 11:29 AM  

jikku kandapolay anallo kollaam ugran ayyittuttu repoting congatulation jikku........

sujith April 18, 2011 at 11:31 AM  
This comment has been removed by the author.
sujith April 18, 2011 at 11:32 AM  

koollaamm jikku reporting uggran..........congrats......

ഡി.പി.കെ April 18, 2011 at 11:38 AM  

ആശാനെ പെട പോസ്റ്റ്‌ , ഇഷ്ടപ്പെട്ടു ഈ പോസ്റ്റും ആ മീറ്റും

Manoraj April 18, 2011 at 11:54 AM  

ജിക്കൂ നല്ല ഒരു പോസ്റ്റ്.. നന്നായിട്ടുണ്ട്. എന്നെ പറ്റി ഒന്നും പരാമര്‍ശിക്കാത്തതിനാല്‍ നിന്നെ നോം ശപിക്കുന്നു. :)

Noorudheen April 18, 2011 at 10:02 PM  
This comment has been removed by the author.
Noorudheen April 18, 2011 at 10:05 PM  

അമ്മച്ചിയാണേ...റിപ്പോര്‍ട്ടും , ഫോട്ടോ അടിക്കുറിപ്പും കസ കസറീട്ടുണ്ട്,

Lipi Ranju April 18, 2011 at 10:17 PM  

കിടിലം അവതരണം....
മീറ്റിനെ പറ്റിയുള്ള കുറെപോസ്റ്റുകള്‍ വായിച്ചു
എല്ലാത്തിലും എന്തെങ്കിലും ഒക്കെ കുറവുകള്‍ തോന്നിയിരുന്നു...
ചിലതില്‍ ഫോട്ടോസ് ഇല്ല, ചിലതില്‍ പേരുകള്‍ ഇല്ലാ ... അങ്ങിനെ പലതും.
പക്ഷെ ഒരു കുറവും ഇല്ലാത്ത, എല്ലാം തികഞ്ഞ ഒരു പോസ്റ്റ്‌ കണ്ടത്തില്‍ ഒത്തിരി സന്തോഷം. അവിടെ വരാഞ്ഞിട്ടും എല്ലാം നീരില്‍ കണ്ടപോലെ... ഒത്തിരി നന്ദി ജിക്കൂ...

യൂസുഫ്പ April 18, 2011 at 11:16 PM  

മീറ്റിനെ കുറിച്ച് മികച്ചെതെന്ന് പറയാവുന്ന പോസ്റ്റ്.

anil April 18, 2011 at 11:17 PM  

നല്ല വിവരണം.. ചിത്രങ്ങളും അടിക്കുറിപ്പും നന്നായി ...ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) April 18, 2011 at 11:18 PM  

വേഗംതന്നെ സുവനീര്‍ എനിക്ക് എത്തിച്ചില്ലെങ്കില്‍ കൊട്ടോട്ടിയെ ഞാന്‍തന്നെ കെട്ടിത്തൂക്കും..

പോസ്റ്റ്‌ സൂപ്പര്‍

PrAThI April 19, 2011 at 12:00 AM  

വിവരണവും പടങ്ങളും അസ്സലായി ...
വളരെ നന്ദി !

kARNOr(കാര്‍ന്നോര്) April 19, 2011 at 12:01 AM  

പോസ്റ്റ്‌ സൂപ്പര്‍

കണ്ണന്‍ | Kannan April 19, 2011 at 12:09 AM  

ജിക്കൂ പോസ്റ്റ് കലക്കീട്ടാ.. എന്നെ വളരെ ഇഷ്ടായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷണ്ട്... നിന്റെ ആ അക്ഷര നഗരി ഡയലോഗ് മറക്കൂല.. :-) ഇനിയും എല്ലാവരേയും നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്... നല്ലൊരു മീറ്റ് ഒരുക്കിയ ഇതിന്റെ എല്ല അണിയറപ്രവർത്തകർക്കും ഒരായിരം നന്ദി..

#ലേബൽ: ഒരു ഗ്ലാസ്സ് പായസം അധികം ചോദിച്ചിട്ട് എനിക്ക് തന്നില്ല എന്ന സങ്കടം ബാക്കി.. ഹി ഹി

ഉമേഷ്‌ പിലിക്കൊട് April 19, 2011 at 12:52 AM  

കാസറഗോഡ് നിന്നും നിങ്ങളുടെ പ്രതിനിധി

Kalavallabhan April 19, 2011 at 1:02 AM  

മീറ്റിനെപ്പറ്റി അക്ഷര സദ്യ ഒരുക്കിത്തന്നതിനു നന്ദി.

പള്ളിക്കരയില്‍ April 19, 2011 at 4:37 AM  

വളരെ നന്നായിരിക്കുന്നു. നന്ദി.

AMBUJAKSHAN NAIR April 19, 2011 at 4:41 AM  

bloger'smeettil പങ്കെടുത്തതു പോലെയുള്ള അനുഭവം വായിച്ചപ്പോള്‍ ലഭിച്ചു.

Mohamedkutty മുഹമ്മദുകുട്ടി April 19, 2011 at 4:46 AM  

ഫോട്ടൊകളും അടിക്കുറിപ്പുകളും നന്നായി. ഞാനും ചിലതൊപ്പിച്ചിട്ടുണ്ട്. സന്ദര്‍ശിക്കുക:-http://mohamedkutty.blogspot.com/

കുറ്റൂരി April 19, 2011 at 5:12 AM  

ഉഗ്രൻ...പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം

Reji Puthenpurackal April 19, 2011 at 5:46 AM  

ജിക്കു........പോസ്റ്റ്‌ തകര്‍പ്പന്‍......ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ...
ഞാനും ഒരു പോസ്റ്റ്‌ ഇട്ടിടുണ്ട്.
www.rejipvm.blogspot.com

മുക്കുവന്‍ April 19, 2011 at 7:39 AM  

മെയ് മുതല്‍ ,ജൂണ്‍ വരെ എന്തേലും മീറ്റ് കേരളത്തിലുണ്ടാവോ? ഒന്നു കൂടാനാ :)

ഏറനാടന്‍ April 19, 2011 at 9:31 AM  

മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഫോട്ടോകളും വിവരണവും ഒരുവിധം ആശ്വാസമേകി. നന്ദി.

(വില്‍പനയ്ക്ക് വെച്ച പുസ്തകകൂട്ടത്തില്‍ എന്റെ ബുക്ക്‌ കണ്ടതില്‍ അതിയായ സന്തോഷം തോന്നി)

ജിപ്പൂസ് April 19, 2011 at 12:10 PM  

കൂടാമെന്നു കരുതീതാ.പക്ഷേങ്കില് ഖത്തറി ബോസിനുണ്ടോ വല്ല മീറ്റും ഈറ്റുമൊക്കെ.പെട്ടെന്നന്നെ തിരിച്ചു പറക്കേണ്ടി വന്നു.മീറ്റ് വിവരങ്ങള്‍ വായിച്ചു.പോട്ടോസും കണ്ടു.സന്തോഷം.നന്ദി ജിക്കു.

ഉഷശ്രീ (കിലുക്കാംപെട്ടി) April 19, 2011 at 3:01 PM  

kaaththirunnu kannu vedanichu . oduvil kitty, vivaranavum photos um.nandi sathya....

ചന്തു നായര്‍ April 19, 2011 at 10:48 PM  

വന്ന് ചേരാൻ പറ്റത്തവിഷമം ഇതു വയിച്ചപ്പോൾ, കണ്ടപ്പോൾ മാറിക്കിട്ടി.... എങ്കിലും ഉപ്പോളം വരില്ലാലോ ഉപ്പിലിട്ടത്... അടുത്ത്മീറ്റ് തിരുവനന്തപുരത്താകട്ടെ.........

ശ്രീനാഥന്‍ April 20, 2011 at 12:11 AM  

നല്ല ചിത്രങ്ങളും വിവരണവും. സന്തോഷം.

jayanEvoor April 20, 2011 at 12:38 AM  

തകർപ്പൻ!


എന്റെ വക ബ്ലോഗ് മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html

തെച്ചിക്കോടന്‍ April 20, 2011 at 12:51 AM  

മീറ്റിനെകുറിച്ച് വായിച്ച പോസ്റ്റുകളില്‍ ഏറ്റവും രസകരമായ പോസ്റ്റ്‌.
ചിത്രങ്ങളും വിവരണങ്ങളും നന്നായി.
കൂടിയ എല്ലാവര്ക്കും ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) April 20, 2011 at 2:14 AM  

നല്ല അവതരണം,നല്ല ഫോട്ടോസ്...
മീറ്റിനെ കുറിച്ചുള്ള വിത്യസ്തമായ ഒരു പോസ്റ്റ്.
താങ്ക്‌സ് ജിക്കു..

അപ്പു April 20, 2011 at 2:31 AM  

ജിക്കൂ, നല്ല വിവരണം. അവസാനഫോട്ടോ കലകലക്കൻ !!

priyag April 20, 2011 at 2:32 AM  

നല്ല വിവരണം !

ജിക്കുമോന്‍ - Thattukadablog.com April 20, 2011 at 3:17 AM  

വിവരണവും പടങ്ങളും അസ്സലായി

ഹരീഷ് തൊടുപുഴ April 20, 2011 at 5:39 AM  

ജിക്കൂസേ..

കുറേക്കൂറ്റി പ്രതീക്ഷിച്ചിരുന്നു..:(

:)

അബ്ദുല്ല മുക്കണ്ണി April 20, 2011 at 6:08 AM  

എല്ലാം നേരില്‍ കണ്ടതുപോലെ: സംഭവം കലക്കി കേട്ടോ!
അബ്ദുല്ല മുക്കണ്ണി

സാഹിത്യ സാമാജം
mukkanni.blogspot.com

ഒരു യാത്രികന്‍ April 20, 2011 at 7:12 PM  

ഓ ഇതൊക്കഎന്നാ മീറ്റ്...ഹും നമ്മളും മീറ്റും...സസ്നേഹം

mayflowers April 21, 2011 at 5:36 AM  

എന്നെപ്പോലെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇത് പോലുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ നഷ്ടബോധമേറും തീര്‍ച്ച..
അത്രയും ഹൃദ്യമായ വിവരണം..

mayflowers April 21, 2011 at 5:36 AM  

എന്നെപ്പോലെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇത് പോലുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ നഷ്ടബോധമേറും തീര്‍ച്ച..
അത്രയും ഹൃദ്യമായ വിവരണം..

Desi April 22, 2011 at 12:13 AM  

Excellent reporting Jikku! Keep up your humour in reporting! All the best!

പത്രക്കാരന്‍ April 22, 2011 at 5:19 AM  

മീറ്റില്‍ വന്നിട്ട് ഞാന്‍ ആദ്യം പരിചയപ്പെട്ട ആള്‍ ജിക്കുവാണ്‌. മലയാളം ബൂലോകത്ത് അധികം കൂട്ടുകാര്‍ ഇല്ലാത്ത എനിക്ക് ഒരു പാട് സൌഹൃതങ്ങള്‍ സമ്മാനിച്ച ബ്ലോഗ്‌ മീറ്റിനു ഒരായിരം നന്ദി

aju April 23, 2011 at 2:54 AM  

jikkuvinte pena thumbil ninnum mattoru gambhiram post koodi....
Keep writing..

T.S.NADEER April 24, 2011 at 9:20 AM  

നാട്ടിലെ ബ്ളൊഗ്‌ മീറ്റുകള്‍ കേട്ടിട്ടേ ഉള്ളു, വായിച്ചതറിഞ്ഞതില്‍ സന്തോഷം

T.S.NADEER April 24, 2011 at 9:20 AM  

നാട്ടിലെ ബ്ളൊഗ്‌ മീറ്റുകള്‍ കേട്ടിട്ടേ ഉള്ളു, വായിച്ചതറിഞ്ഞതില്‍ സന്തോഷം

കുമാരന്‍ | kumaran May 2, 2011 at 7:04 PM  

പടവും പറച്ചിലും കലക്കി.

ജാബിര്‍ മലബാരി May 3, 2011 at 2:39 AM  

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html

ഇലക്ട്രോണിക്സ് കേരളം June 20, 2011 at 2:43 AM  

ബ്ലോഗിനെ പ്പറ്റി കേട്ടറിഞ്ഞു .സെര്‍ച്ച് ചെയ്തു കണ്ടുപിടിച്ചു ,വായിച്ചു .കുട്ടികള്‍ക്കും -അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജന പ്രദം .കൂടുതല്‍ പ്രചാരമാര്‍ജ്ജിക്കട്ടെ എന്നാശംസിക്കുന്നു .ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ ഇലക്ട്രോണിക്സ് & സയന്‍സ് ഫെയര്‍ മാസിക http://electronicskeralamonline.blogspot.com/

Odiyan July 12, 2011 at 12:14 PM  

ഒടിയനും പുതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് കൊച്ചി ബ്ലോഗ്ഗേര്‍സ് മീറ്റിനെ കുറിച്ച് ..വായിക്കുമല്ലോ അല്ലെ http://odiyan007.blogspot.com/

കൊട്ടോട്ടിക്കാരന്‍... March 23, 2012 at 9:41 AM  

ബ്ലോഗ് മീറ്റ് വിജയിച്ചില്ലെന്ന സങ്കടമായിരുന്നു. ഇപ്പഴാണു പോസ്റ്റുകൾ വായിക്കാൻ തുടങ്ങിയത്... സന്തോഷമായി...

കൊട്ടോട്ടിക്കാരന്‍... March 23, 2012 at 9:46 AM  

http://piravomblogersmeet.blogspot.in/2012/03/blog-post.html

. . Home

  ©

Back to TOP