December 1, 2010

ഇവര്‍ വെറുക്കപ്പെടേണ്ടവരോ?

എയിഡ്സ് എന്ന മഹാ രോഗത്തെ ഞാന്‍ എന്നും അകലെ നിന്ന് മാത്രമേ കണ്ടിട്ടുള്ളു.പക്ഷെ ഇന്ന് ഞാനറിഞ്ഞു,രോഗത്തെയാണ് വേറുക്കെണ്ടത് ,രോഗിയെയല്ല.വിദ്യാഭ്യാസത്തിന്റെ പരകൊടിയില്‍ നിലകൊള്ളുന്നു എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളുടെ നേര്‍മുഖം ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു.എച്ച് ഐ.വി രോഗികളെ ഞാനും എന്തോ വിചിത്രമായാണ് കണ്ടിരുന്നത്‌.പക്ഷെ ഇന്ന് എന്റെയും എന്റെ സുഹൃത്തുക്കളുടെയും ധാരണകളെ പാടേ മാറ്റുന്ന ഒരു അസാമാന്യ വ്യക്തിയെ പരിചയപ്പെടാന്‍ ഇടയായി.ലോക എയിഡ്സ് ദിനമായി ആചരിക്കുന്ന ഇന്ന് നാഷണല്‍ സര്‍വീസ് സ്കീം ഞങ്ങളുടെ കോളജില്‍(എസ് ബി കോളജ് ചങ്ങനാശ്ശേരി ) നടത്തിയ പരിപാടിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് -ശാലിനി.ആധുനിക ലോകത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന എയിഡ്സ് രോഗത്തെ പറ്റി കൂടുതലറിയുവാനും അതിനെ ചെറുക്കുവാനും ,ആ വിപത്തിന് അടിമപ്പെട്ടവര്‍ക്ക് സ്നേഹവും കരുതലും നല്കുവാനുമായിരുന്നു ഞങ്ങളുടെ ഇന്നത്തെ പരിപാടികളുടെ ലക്ഷ്യം.അനേകം പ്രശസ്തരായ ഡോക്റ്റര്‍മാര്‍ ,വിടന്ഗ്ദാര്‍ ഉള്‍പ്പെടെയുള്ള വൃന്ദം സദസിലുണ്ടായിരുന്നു എങ്കിലും ഞങ്ങളുടെ മനം കീഴടക്കിയത് ശാലിനി ചേച്ചിയായിരുന്നു.ഒരു ജീവിതം മുഴുവന്‍ തീരാത്ത ദുഃഖം അനുഭവിച്ചു കത്തി വെണ്ണീര്‍ആകേണ്ട ജീവിതം ഞങ്ങളുടെ മുന്നില്‍ ചിരിച്ചാടിയപ്പോള്‍,സദസിലെ പലരുടെയും കണ്ണുകള്‍ നിറഞ്ഞു പോയത് ഞാന്‍ കണ്ടു.



ശാലിനി-സ്വദേശം,തിരുവനതപുരം,ഇപ്പോള്‍ എറണാകുളത്തു ഭര്‍തൃഗൃഹത്തില്‍ .ഒരു ജനവിഭാഗത്തിന് ജീവിക്കാനുള്ള പ്രേരണയാണ് ശാലിനി. ഒരു എച്ച് ഐ വി പേഷ്യന്റ് ആണ് ശാലിനി.സാധാരണ ഒരു വീട്ടമ്മയും ,ഒരു ക്ലിനിക്കിലെ നേഴ്സ്മായിരുന്നു ആദ്യ കാലത്ത് ശാലിനി.തന്റെ കുട്ടിക്ക് ഏഴു മാസം പ്രായമായപ്പോലാണ് തന്റെ ഭര്‍ത്താവ് എച് ഐ വി പോസിറ്റീവ് ആണെന്ന കാര്യം വൈദ്യശാസ്ത്രം കണ്ടെത്തിയത്.ഭാര്യയായ ശാലിനിയോടോ ഭര്‍ത്താവിന്റെ അമ്മയോടോ പോലും ഡോക്റ്റര്‍മാര്‍ ഈ കാര്യം പറഞ്ഞില്ല.ഒടുവില്‍ ഇവര്‍ കാര്യങ്ങള്‍ ഭര്‍തൃസഹോദരന്‍ മുഖേനെ അറിഞ്ഞപ്പോള്‍ ഡോക്റ്ററുടെ മറുപടി ഇതായിരുന്നു "ഇത് വേറെ ആരോടും പറയരുത്,പറഞ്ഞാല്‍ നിങ്ങളെ കല്ലെറിഞ്ഞുകൊല്ലും".ഇത് ശാലിനി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ചുറ്റും ലോകം എത്ര വെറുക്കപ്പെട്ടതാണ് എന്ന തിരിച്ചറിവുണ്ടായി.സ്നേഹത്തോടെ അല്ലെങ്കില്‍ കരുതലോടെ ഒരു വാക്കിനു പകരം അവര്‍ക്ക് ലഭിച്ച ഒരു ഡോക്റ്ററുടെ മറുപടിയാണ് ഇതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.സ്റ്റെജിലേക്ക് കയറി വരുമ്പോള്‍ ഒരു രോഗിയുടെ ദുര്‍ബലതയല്ല ഞങ്ങള്‍ അവരില്‍ കണ്ടത് മറിച്ച്,ലോകം കീഴടക്കാനുള്ള ആവേശമായിരുന്നു ആ കണ്ണുകളില്‍ ദര്‍ശിച്ചത്.Kerala Positive Women's Network ലെ അംഗം കൂടിയായ ശാലിനിക്ക് കേള്‍വിക്കാരെ ദുഃഖങ്ങള്‍ പങ്കു വെച്ചു വിഷമിപ്പിക്കാനുള്ള കാര്യങ്ങള്‍ അല്ലായിരുന്നു പറയാനുണ്ടായിരുന്നത്.മറിച്ച്,എയിഡ്സ് രോഗികള്‍ സ്നേഹിക്കപ്പെടെണ്ടവരും കരുതല്‍ ഏറ്റവും ആവശ്യമുള്ളവരും.മറ്റുള്ളവരെ പോലെ തന്നെ കണ്ണും ചെവിയും മൂക്കും വികാര-വിചാരങ്ങലുമുള്ള ജീവികള്‍ ആണെന്ന് തെളിയിക്കുകയായിരുന്നു.ശാലിനിയുടെ ഞങ്ങളോടുള്ള ആദ്യ ചോദ്യം തന്നെ ആ തെറ്റിധാരണകള്‍ മാറ്റുവാന്‍ ഉതകുന്ന തരത്തിലായിരുന്നു.."ഇവിടെ വരും മുന്‍പ് എയിഡ്സ് രോഗികള്‍ എങ്ങനെയിരിക്കും എന്നൊരു സങ്കല്പം ഉണ്ടായിരുന്നോ?" ..വേദി നിശബ്ദമായി.എന്തോ വിചിത്ര ജീവികളാണ് എയിഡ്സ് രോഗികള്‍ എന്ന തെറ്റിധാരണ തകര്‍ന്ന മുഖഭാവമായിരുന്നു പലരുടെയും മുഖത്ത്.

ഭര്‍ത്താവിനും തനിക്കും എച് ഐ വി ബാധിച്ചു എന്ന് കേള്‍ക്കേണ്ട താമസം,മാലോകരെല്ലാം അതൊരു ആഘോഷമാക്കി മാറ്റി.വീട്ടിലേക്കു ആരും വരാതെയായി,എയിഡ്സ് കാറ്റിലൂടെ പകരുമോ എന്ന് പോലും പേടിച്ചു അത്രയും കാലം സ്നേഹത്തോടെ ഇടപഴകിയ അടുത്ത വീട്ടിലെ ചേച്ചി വീടിനഭിമുഖമായ ജനലുകള്‍ വരെ അടച്ചു.തെരുവുകളില്‍ ദൂരദര്‍ശിനികള്‍ പോലെയുള്ള കണ്ണുകള്‍ ശാലിനിയെ വീര്‍പ്പു മുട്ടിച്ചു.ദന്തഡോക്റ്റര്‍മാരുടെ അടുത്ത് പല്ല് വേദനയാനെന്നു പറഞ്ഞു ചെല്ലുമ്പോള്‍ ആദ്യം പല്ലെടുത്തു കളയണം എന്ന ഡോക്റ്ററുടെ മറുപടി ഇവര്‍ ഒരു എച് ഐ വി പേഷ്യന്റ് ആണെന്ന് തിരിച്ചറിയുമ്പോള്‍ "സാരമില്ല,പല്ലെടുക്കേണ്ട മരുന്ന് കഴിച്ചാല്‍ മാരും "എന്ന മറുപടിയായി രൂപാന്തരപ്പെടുന്ന കാര്യം പറഞ്ഞപ്പോളും ശാലിനിയുടെ മുഖത്ത് തമാശയുടെ ഭാവമായിരുന്നു,ഞങ്ങള്‍ക്ക് ഞെട്ടലിന്റെ അനുഭവവും.മരിക്കണമെന്ന് പലപ്പോഴും ആലോചിച്ചു എങ്കിലും ജീവിക്കാനുള്ള കൊതി അതിലേറെ വര്‍ദ്ധിച്ചു.വൈദ്യ ശാസ്ത്രവും അടുത്തവരും കൈ ഒഴിയുമ്പോള്‍ പലപ്പോഴും കൈഒഴിയാത്ത കന്യാസ്ത്രീകള്‍ വരെ തഴയലിന്റെ ഒരു മനോഭാവം കാണിച്ച് എന്ന് ശാലിനി ഓര്‍മ്മിക്കുന്നു.അഭയം നല്‍കിയ കോണ്‍വെന്റില്‍ ശാലിനിയും മറ്റും ഉപയോഗിച്ച ബെഡ്,മറ്റു സാധനങ്ങള്‍ കത്തിച്ചു കളയുകയോ തിരിച്ചു കൊണ്ട് പോകുകയോ വേണമെന്ന് വരെയായിരുന്നു അവരുടെ കര്‍ക്കശ മറുപടി .താന്‍ ക്ലിനിക്കില്‍ വീണ്ടും ജോലിക്കായി ചെന്നപ്പോള്‍,ശാലിനിയെ കാത്തിരുന്നത്"എത്രയും പെട്ടെന്ന് ജോലിയില്‍ നിന്നും വിരമിക്കുക" എന്ന സന്ദേശമായിരുന്നു. ലോകം തന്റെ മുന്‍പില്‍ ശത്രുവിന്റെ പടച്ചട്ട അണിയുമ്പോള്‍ അലിഞ്ഞു തീരുന്ന ഒരു ജീവിതമാല്ലായിരുന്നു ശാലിനിയുടെതു .ഓരോ നിമിഷവും ജീവിതത്തിന്റെ മധുരിതമായ ജീവിതമെന്ന സ്വപ്നമായിരുന്നു മനസ്സില്‍,ജോലിയും നഷ്ട്ടപ്പെട്ടു എല്ലാവരാലും ഒറ്റപ്പെട്ട ശാലിനിക്ക് അന്ന് അഭായമായത് സ്വന്തം കുടുംബവും,ചില സുഹൃത്തുക്കളുമായിരുന്നു എന്ന് ശാലിനി ഓര്‍മ്മിക്കുന്നു.റെഡ് റിബണ്‍ ക്ലബ് പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നതിനു ശേഷം സംഘടനാ തലത്തില്‍ പോലും വിവേചനത്തിന്റെയും എതിര്‍പ്പിന്റെയും ധ്വനികളായിരുന്നു കാത്തിരുന്നത്, ഫണ്ട്‌ ശേഖരണത്തിനായി പലരെയും സമീപിച്ചെങ്കിലും അവരുടെ മറുപടി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു"കുഷ്ടരോഗത്തിനും തരാം ,ക്യാന്‍സറിനും തരാം,എയിഡ്സ്നില്ല ".ചിലര്‍ ചീത്ത വിളിച്ച്.ചിലരുടെ മറുപടി "മറ്റേ പണിക്കു പോകുമ്പോള്‍ ആലോചിക്കണാരുന്നു " .കേട്ടാല്‍ നെറ്റി ചുളിക്കുന്ന മറുപടികള്‍ ഇവരുടെ പോരാട്ട വീര്യത്തെ കെട്ടിയിടാന്‍ കഴിഞ്ഞില്ല.KSACS ന്റെ കേരളത്തിലെ ഒരു പ്രമുഖ നേതാവിനോട് കേന്ദ്ര ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ "നിങ്ങളിതൊന്നും അറിയേണ്ട കാര്യങ്ങള്‍ അല്ല,വലിയ ആളുകള്‍ അറിയേണ്ട കാര്യങ്ങള്‍ ആണ്".പലയിടങ്ങളില്‍ പോകുമ്പോളും കുത്ത് വാക്കുകളും ,ചീത്ത വിളികളും അവരെ കാത്തിരുന്നു.തന്റെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അപകടത്തില്‍ രക്തം സ്വീകരിച്ചപ്പോള്‍ പകര്‍ന്ന രോഗമാണ് ശാലിനിയില്‍ എത്തി ചേര്‍ന്നത്‌.വിഷമങ്ങളുടെ ലോകമായിരുന്നു അവര്‍ക്കായി ആ സമയത്ത് കാത്തിരുന്നത്.



പക്ഷെ ഇന്ന് ചിത്രം മാറി.ജീവിക്കാന്‍ ശാലിനി പഠിച്ചു കഴിഞ്ഞു.ഉറച്ച വിശ്വാസത്തിന്റെ സ്ഫുരണം ഇപ്പോള്‍ കത്തിജ്വലിക്കുകയാണ്.ഏതൊരു വീട്ടമ്മ ലോകത്തെ അറിഞ്ഞതിനെക്കാളും കൂടുതല്‍ ശാലിനി ഇന്ന് അറിഞ്ഞു കഴിഞ്ഞു.ലോകത്തെന്തു സംഭവിക്കുന്നു,മാറുന്ന ട്രെന്ടുകള്‍ എന്ത് എന്നെല്ലാം അവര്‍ അറിയുന്നു..യാത്ര ചെയ്യാത്ത സ്ഥലങ്ങളില്ല,ഇന്ത്യയില്‍ ഒട്ടു മിക്ക സ്ഥലങ്ങളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പോകുന്നു.സദസിനു മുന്നില്‍ അതി വിദഗ്ദമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അസാമാന്യ തന്റേടം ശാലിനി നേടി കഴിഞ്ഞു.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി ശാലിനിക്ക് ഞങ്ങളുമായി പങ്കു വെക്കുവാനുണ്ടായിരുന്ന ചിന്ത ഇപ്പോഴും ഞങ്ങളെ അലട്ടുകയാണ്.blood transfusion ,അസുരക്ഷിതമായ ലൈംഗിക ബന്ധം,ഒരു സൂചി പലര്‍ ഉപയോഗിക്കുമ്പോള്‍ ,അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഇങ്ങനെ നാല് വിധങ്ങളില്‍ പകരുന്ന എയിഡ്സ് രോഗത്തോടു അല്ലെങ്കില്‍ രോഗിയോട് ആളുകള്‍ക്ക് ഇത്രക്കും അവഗണന എന്തിനാണ്? ശരിയാണ് ഞങ്ങളും ഇത് ആലോചിച്ചു.എവിടെയാണ് ഇങ്ങനെയൊരു വികലമായ ചിത്രം ആളുകളിലേക്ക്‌ എത്തിയത്?ഒടുവില്‍ ഉത്തരവും ലഭിച്ചു,സാക്ഷരത്തില്‍ ആഗ്ര ഗണ്യന്‍മാരായ നല്ല ഒരു ശതമാനം ആളുകളുടെയും വിചാരം,ലൈംഗിക ബന്ധങ്ങളില്‍ പറ്റിയ പാളിച്ചകളിലൂടെ immoral character ഉള്ള ആളുകളാണ് ഈ കൂട്ടര്‍ എന്നാണു.പക്ഷെ ശാലിനിയുടെ മറുപടി ഇതായിരുന്നു.ഏകദേശം 98 ആളുകള്‍ക്കും എച് ഐ വി ബാധിക്കുന്നത് മറ്റു മൂന്നു മാര്‍ഗങ്ങളിലൂടെയാണ്.മാധ്യമങ്ങള്‍ പോലും ഇത്തരം വികലമായ ഒരു ചിത്രം ആളുകളില്‍ എതുക്കുന്നതിനു കാരണമായിട്ടുണ്ട്,ഒപ്പം ഏറ്റവും കൂടുതല്‍ സാക്ഷരത നേടിയ കോട്ടയം,പത്തനംതിട്ട പോലുള്ള ജില്ലകളാണ് എയിഡ്സ് രോഗികളോട് ഏറ്റവും വിവേചന പരമായി പെരുമാറുന്നത് എന്നതും വിചിത്രമായ കാര്യമാണ്.

മേല്‍പ്പറഞ്ഞ നാല് മാര്‍ഗങ്ങളിലൂടെ മാത്രം പകരുന്ന രോഗിയോട് എന്തിനു അവഗണന കാണിക്കണം?എയിഡ്സ്നെ കുറിച്ച് നന്നായി അറിയാവുന്ന ഡോക്റ്റര്‍മാര്‍ പോലും എയിഡ്സ് രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുകയോ അവരുമായുള്ള സമ്പര്‍ക്കമോ വേണ്ടായെന്നു വെക്കുന്നു.എന്താണ് ഇത്രയും മനസാക്ഷിയില്ലാതെ ആളുകള്‍ പെരുമാറുന്നത്?അവര്‍ കുടിച്ച ഗ്ലാസ് പോലും ഉപയോഗിക്കാന്‍ മടി കാണിക്കുന്ന ആളുകളെ കുറിച്ച് ശാലിനി വേദിയില്‍ പറഞ്ഞപ്പോള്‍ മനുഷ്യന്‍ ഇത്രക്ക് ക്രൂരനായി പോയോ എന്ന് ചിന്തിച്ചു. നമ്മുക്ക് പാളിച്ച പറ്റിയിരിക്കുന്നത്?അവബോധം നല്‍കുന്നവര്‍ വരെ ഇവരോട് വിവേചനാ പരമായി പെരുമാറുന്നു എങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

http://www.sojo.net/images/blog/061129_AIDS.jpg


ഏറ്റവും ഒടുവില്‍ ശാലിനി പോകാന്‍ നേരത്ത് ഞങ്ങളോട് പറഞ്ഞു,ഞാന്‍ ഒരു പ്രാവശ്യവും റോഡിലൂടെ പോകുമ്പോള്‍ കട തിണ്ണകളില്‍ നിന്നും ആളുകള്‍ 'ഇവള്‍ വീണില്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കാറുണ്ട്.എന്റെ മക്കള്‍ക്ക്‌ വേണ്ടി ,എനിക്ക് വേണ്ടി,സമൂഹത്തിനു വേണ്ടി,ഞാന്‍ ഓടിയേ പറ്റൂ..അതിനാല്‍ മറ്റുള്ളവര്‍ കുതിക്കുന്നതിനെക്കാലും വേഗത്തില്‍ ഞാന്‍ കുതിക്കുകയാണ്.എന്തിനും എനിക്ക് മുന്നില്‍ നില്‍ക്കാനാണ് താല്പര്യം,അങ്ങനെ പള്ളിയിലെ കഴിഞ്ഞ വര്‍ഷത്തെ കലാതിലകം വരെയായി ശാലിനി മാറി.അടുത്ത ആഴ്ച കെ എസ് ആര്‍ ടീ സി കണ്ടക്ടര്‍ ആയി ജോലിക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് ശാലിനി.മക്കള്‍ക്ക്‌ ദൈവാനുഗ്രഹത്താല്‍ നെഗറ്റീവ് ആണ്.ഇവിടെ ശാലിനിയുടെ യുദ്ധം സമൂഹത്തിന്റെ യാഥാസ്ഥിതിക കെട്ടുപാടുകളോടാണ് .ഇവിടെ ശാലിനി ജീവിച്ചേ പറ്റൂ.രോഗത്തിന്റെ കാരണം പറഞ്ഞു തന്റെ കുട്ടികള്‍ക്ക് കളിക്കാന്‍ കൂട്ടുകാരില്ലാത്തത് കൊണ്ട് അവര്‍ക്ക് എല്ലാമാണ് ശാലിനി.തന്റെ സമാന അനുഭവമുള്ളവര്‍ക്ക് താങ്ങാണ് ശാലിനി.തന്റെ അനുഭവങ്ങളുടെ ബലത്തില്‍ ശാലിനി പോരാടുകയാണ്,ഒരിക്കലും നഷ്ട്ടപെടാത്ത പോരാട്ട വീര്യവുമായി.അഭിവാദ്യങ്ങള്‍ ശാലിനി ചേച്ചി.ഞങ്ങളുടെ ഹൃദയത്തില്‍ എന്നും കോറിയിട്ടിരിക്കുന്ന ഒരു സുവര്‍ണ്ണ ഫലകമായിരിക്കും നിങ്ങള്‍ ..ഞങ്ങളുണ്ടാവും ഒരു കൈ താങ്ങലായി ഈ കരുതല്‍ അര്‍ഹിക്കുന്ന ഈ സമൂഹത്തിന്റെ കൂടേ..

Afflicted with X factor you may wonder
Why she has taken up a challenge?


Life's grapevine is cut off .May she wake up to see more springs.

4 അഭിപ്രായങ്ങള്‍:

Jishad Cronic December 6, 2010 at 2:55 AM  

സമൂഹത്തില്‍ നിന്നും ഇവരെ ഒരിക്കലും ഒറ്റപെടുത്തരുത്..

Unknown December 13, 2010 at 3:10 AM  

എയിട്സിനെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ് പലര്‍ക്കും ഉള്ളത്..ഒരു കുഉടവും ചെയ്യാതെ,സമൂഹത്തിന്റെ കുറ്റപ്പെടുത്തലും പേറി ജീവിക്കുന്ന എത്രയോ ശാലിനിമാര്‍ ഇവിടെയുണ്ട്..
ജിക്കു..നല്ല ലേഖനം..ആശംസകള്‍..

ഐക്കരപ്പടിയന്‍ December 13, 2010 at 6:41 AM  

ശാലിനിയിലൂടെ മനുഷ്യത്വം മരവിച്ചു പോവുന്ന ഒരു കോട്ടം നിസ്സഹായരുടെ കഥ പറഞ്ഞു സന്ത്യന്യേഷകന്‍. രോഗികള്‍ ഏതു തരക്കാരായാലും അവര്‍ക്ക് വേണ്ടത് ഒരിറ്റു അനുകമ്പയാണ്, ആശ്വാസ വചനമാണ്. ചിലവില്ലാത്ത അതെങ്കിലും നല്‍കാന്‍ നാം തയ്യാറാകാത്ത പക്ഷം നമുക്ക് നഷ്ടമാവുന്നത് മനുഷ്യത്വം തന്നെയാണ്.

ശാലിനിയോടും അവരെ പോലെ എയ്ഡ്സ് ബാധിച്ച എല്ലാ സഹോദരങ്ങളോടും നമുക്ക് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ പ്രതിഞ്ഞ ചെയ്യാം...പോസ്റ്റിനു ആശംസകള്‍..!

. . Home

  ©

Back to TOP